

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് മോഹൻലാൽ. മലയാള സിനിമയുടെ ഒരു കാലഘട്ടം മുഴുവൻ അദ്ദേഹത്തിന്റെ സംഗീതം മനോഹരമാക്കിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. കൂടാതെ എസ് പി വെങ്കിടേഷിന്റെ സംഗീതത്തിൽ താൻ രണ്ടു ഗാനങ്ങൾ ആലപിച്ചെന്നും ഈ സൗഹൃദമെന്നും ഇരുവരും സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം
മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ് പി വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. എസ് പിയുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മള്‍ നെഞ്ചോടുചേര്‍ത്തത്.
രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട.
English Summary: Mohanlal paid an emotional tribute to late music composer S P Venkitesh, remembering his timeless contributions to Malayalam cinema and their close personal bond.