ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന് തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തു അർഹനായി. അഖിലൻ, ജയകാന്തൻ എന്നിവർക്ക് ശേഷം തമിഴ്‌നാട്ടിൽ നിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ആർ. വൈരമുത്തു.
ഏഴ് തവണ മികച്ച ഗാനരചയിതാവാനുള്ള ദേശീയ പുരസ്‌കാര ജേതാവാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമാണ് പുരസ്‌കാരം.
ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയത്തിനു ശേഷം, പരിഭാഷകനായാണ് വൈരമുത്തു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980 ൽ പുറത്തിറങ്ങിയ 'നിഴൽഗൾ' എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു ചലച്ചിത്ര ഗാനരചനയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിലൂടെ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും രചിട്ടിട്ടുണ്ട്. സാഹിത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം നേരത്തെ ആദരിച്ചിട്ടുണ്ട്. 'കള്ളിക്കാട്ടു ഇതിഹാസം' എന്ന പ്രശസ്തമായ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. മികച്ച പ്രഭാഷകൻ കൂടിയായ വൈരമുത്തുവിന് തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്ദമമെന്ന വിശേഷണവുമുണ്ട്.
English Summary: Renowned Tamil poet and lyricist Vairamuthu has been awarded the prestigious Jnanpith Award for his outstanding contributions to Tamil literature and cinema over five decades.