IDSFFKയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ഇല്ല; പട്ടികയിൽ മലയാള ചിത്രവും, പുനഃപരിശോധിക്കണമെന്ന് ആവശ്യം

347 സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര അക്കാദമി സമര്‍പ്പിച്ചിരുന്നത്, ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമുള്ള അപേക്ഷയാണ് നല്‍കിയത്
IDSFFKയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ഇല്ല; പട്ടികയിൽ മലയാള ചിത്രവും, പുനഃപരിശോധിക്കണമെന്ന് ആവശ്യം
Published on

കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയായ ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നൽകിയില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. ഒരു മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 347 സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര അക്കാദമി സമര്‍പ്പിച്ചിരുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമുള്ള അപേക്ഷയാണ് നല്‍കിയത്. തുടര്‍ന്ന് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്‌സിസും ചിത്രങ്ങള്‍ കാണാനുള്ള സ്‌ക്രീനുകളും നല്‍കിയിരുന്നു.

അതേസമയംം ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ർറെ വാക്കുകൾ ഇങ്ങനെ:

"ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്.

ഡോക്യുമെന്ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണം"

Summary

The Union Ministry of Information and Broadcasting has denied screening permission for 31 films scheduled to be screened at the International Documentary and Short Film Festival of Kerala (IDSFFK). The films include 18 officially selected entries, nine films in the International Non-Fiction section, three films in the Festival Winners section, and one film from the Nepal package. The festival, organised by the Kerala State Chalachitra Academy, is scheduled to be held in Thiruvananthapuram from September 25 to 30. One Malayalam film is also among those denied screening permission.

Madism Digital
madismdigital.com