

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിലാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മികച്ച മലയാളം സിനിമയായി ഫെമിനിച്ചി ഫാത്തിമ. തെരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം സംസ്ഥാന തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ഛായാഗ്രാഹണം ഭ്രമയുഗം (ഷഹനാദ് ജലാല്‍). മികച്ച ഗായിക മലയാളം വൈക്കം വിജയലക്ഷ്മി- അങ്ങു വാന കോണില്‍ (എആര്‍എം).
തമിഴില്‍ നിന്നും മെയ്യഴകന്‍ (ശബ്ദ മിശ്രണം), ക്യാപ്റ്റന്‍ മില്ലര്‍ (ധനുഷ്) എന്നിവര്‍ പ്രത്യേത ജൂറി പരാമര്‍ശം നേടി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 34 ഭാഷകളില്‍ നിന്നായി നാന്നൂറിലധികം എട്രികളില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. സഞ്ജീവ് ശ്രീവാസ്തവ മികച്ച സിനിമാ നിരൂപണം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഭദ്രകാളി നാടകം പ്രത്യേക ജൂറി പരാമര്‍ശം നേടി. ആന ന്ദ് ജ്യോതി (സംവിധാനം).
സംവിധായകന്‍ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് സിനിമകള്‍ കണ്ട് അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ജൂലൈ രണ്ടിന് പൂര്‍ത്തിയായിരുന്നു. 2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകരും നിരൂപകരും.
At the 72nd National Film Awards, Feminichi Fathima, directed by Fazil Muhammed, was selected as the Best Malayalam Feature Film. The film had previously won several honours at the Kerala State Film Awards. Meanwhile, Raayan, starring and directed by Dhanush, was chosen as the Best Tamil Feature Film, adding another major accolade to the acclaimed actor-filmmaker's career.