

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിലെല്ലാം ജനശ്രദ്ധ നേടിയ കെ.ഭാഗ്യരാജിന്റെ വിയോഗം ദക്ഷിണേന്ത്യൻ സിനിമയ്ക്കു തീരാനഷ്ടമാണ്. ജി.രാമകൃഷ്ണന്റെയും ഭാരതിരാജയുടെയും അസിസ്റ്റന്റ് ഡയറക്ടറായാണ് ഭാഗ്യരാജ് സിനിമ ജീവിതത്തിനു തുടക്കമിട്ടത്. 1977 ൽ പുറത്തിറങ്ങിയ '16 വയതിനിലെ' എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയത്തിലും തുടക്കമിട്ടു.
ഗുരുതുല്യനായി കണ്ടിരുന്ന ഭാരതിരാജയുടെ വിയോഗത്തിനു തൊട്ടുപിന്നാലെയാണ് ഭാഗ്യരാജിന്റെ മരണം എന്നത് തമിഴ് സിനിമാലോകത്തിനു വലിയ ആഘാതമായി മാറിയിരിക്കുകയാണ്. 1978 ൽ ഭാരതിരാജ ചിത്രം 'സിഗപ്പു റോജാക്കളി'നു വേണ്ടി തിരക്കഥ രചിച്ചു. 'നിറം മാറാത്ത പൂക്കൾ', 'പുതിയ വാർപുഗൾ' എന്നീ സിനിമകളുടെയും തിരക്കഥ രചിച്ചു.
1979 ൽ 'സുവരില്ലാത ചിത്രങ്ങൾ' എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'മുന്താണൈ മുടിച്ച്', 'എങ്ക ചിന്ന രാസ', 'ഡാർലിങ് ഡാർലിങ് ഡാർലിങ്', 'വിധിയും വരൈ കാത്തിറ്', 'ധാവണി കനവുഗൾ', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ സിനിമകളുടെ സംവിധായകൻ. ഇതിനിടെ നിർമാണ രംഗത്തും താരം സജീവമായിരുന്നു
'സിദ്ധു +2' ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. തെലുങ്ക് ചിത്രം 'മാവീരൻ' തമിഴ് ഡബ്ബ് പതിപ്പിനു സംഭാഷണങ്ങൾ എഴുതിയത് ഭാഗ്യരാജ് ആണ്.
നടൻ എന്ന നിലയിലും താരം സജീവമായിരുന്നു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ദിലീപിനൊപ്പമുള്ള ഭാഗ്യരാജിന്റെ കോംബിനേഷൻ സീനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സീ തമിഴിലെ ജൂനിയർ സൂപ്പർ സ്റ്റാർ പരിപാടിയിൽ വിധികർത്താവായും തിളങ്ങിയിട്ടുണ്ട്.
തമിഴ് സിനിമാ താരങ്ങളെ പോലെ രാഷ്ട്രീയത്തിലും ഭാഗ്യരാജിനു കമ്പമുണ്ടായിരുന്നു. എംജിആർ ആരാധകനായ ഭാഗ്യരാജ് 'എംജിആർ മക്കൾ മുന്നേട്ര കഴകം' എന്ന പാർട്ടിക്കു 1989 ൽ രൂപംകൊടുത്തു. 1991 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാഗ്യരാജിന്റെ പാർട്ടി ഒരു സ്ഥാനാർഥിയെ നിർത്തിയത് കൗതുകമായി. പിന്നീട് എംജിആർ എംഎംകെ പാർട്ടി ഉപേക്ഷിച്ച് ജയലളിതയ്‌ക്കൊപ്പം അണ്ണാ ഡിഎംകെയിൽ ചേർന്നു. 2006 ൽ ജയലളിതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കരുണാനിധിയുടെ ആശീർവാദത്തോടെ ഡിഎംകെയിൽ. പിന്നീട് ഡിഎംകെ ബന്ധവും ഉപേക്ഷിച്ചിരുന്നു.
The passing of K. Bhagyaraj, who earned widespread acclaim as a screenwriter, director, and actor, is an irreparable loss to South Indian cinema. He began his film career as an assistant director under G. Ramakrishnan and Bharathiraja. Bhagyaraj also made his acting debut as a junior artist in the 1977 film 16 Vayathinile.
His death, coming soon after the passing of his mentor Bharathiraja, has dealt a major blow to the Tamil film industry. In 1978, Bhagyaraj wrote the screenplay for Bharathiraja's Sigappu Rojakkal. He also penned the scripts for Niram Maaratha Pookkal and Puthiya Vaarpugal.