വമ്പന്‍ പരിപാടികളില്ല, ലളിതമായ ആഘോഷങ്ങള്‍; ആമിര്‍ ഖാനും ഗൗരിയും ഞായറാഴ്ച വിവാഹിതരാകും

'ഇരു കുടുംബങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന, വീട്ടില്‍ വെച്ചു നടക്കുന്ന വളരെ ലളിതമായ ഒരു രജിസ്റ്റര്‍ വിവാഹമായിരിക്കും ഇത്. കാര്യങ്ങള്‍ വളരെ ലളിതമായി വെക്കാനാണ് ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത്'
വമ്പന്‍ പരിപാടികളില്ല, ലളിതമായ ആഘോഷങ്ങള്‍; ആമിര്‍ ഖാനും ഗൗരിയും ഞായറാഴ്ച വിവാഹിതരാകും
Published on

നടന്‍ ആമിര്‍ ഖാനും പങ്കാളി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കും ഇത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യും. വലിയ രീതിയിലുള്ള റിസപ്ഷന്‍ ഒന്നും തന്നെ ദമ്പതികള്‍ പദ്ധതിയിട്ടിട്ടില്ല. നിയമപരമായ നടപടികള്‍ക്ക് ശേഷം ആമിറിന്റെ വസതിയില്‍ വെച്ച് അടുത്ത ആളുകള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ആഘോഷം മാത്രമായിരിക്കും ഉണ്ടാകുക.

താനും ഗൗരിയും ജൂലൈ അഞ്ചിന് വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്ന് ആമിര്‍ ഖാന്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ രജിസ്റ്റര്‍ വിവാഹമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ്, വലിയ ആഘോഷങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്നും ഈ ചടങ്ങ് തികച്ചും സ്വകാര്യമായി വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം വെളിപ്പെടുത്തിയത്.

'ഇരു കുടുംബങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന, വീട്ടില്‍ വെച്ചു നടക്കുന്ന വളരെ ലളിതമായ ഒരു രജിസ്റ്റര്‍ വിവാഹമായിരിക്കും ഇത്. കാര്യങ്ങള്‍ വളരെ ലളിതമായി വെക്കാനാണ് ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കുന്നത്', 61-കാരനായ താരം പറഞ്ഞു. ഈ വര്‍ഷം ആദ്യം തന്റെ 60-ാം ജന്മദിനത്തിലാണ് ആമിര്‍ ഖാന്‍ ഗൗരി സ്പ്രാറ്റിനെ ആദ്യമായി മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതും. അന്നുമുതല്‍ തന്നെ താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ വലിയ കാത്തിരിപ്പിലായിരുന്നു.

വമ്പന്‍ പരിപാടികളില്ല, ലളിതമായ ആഘോഷങ്ങള്‍; ആമിര്‍ ഖാനും ഗൗരിയും ഞായറാഴ്ച വിവാഹിതരാകും
ജനനായകന്‍ ചോര്‍ച്ചക്കേസ്: വിജയ് ചിത്രം നിയമവിരുദ്ധമായി കണ്ടത് 1.2 കോടി പേര്‍, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നേരത്തെ 'വെറൈറ്റി ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തിലും ഗൗരിയുമായുള്ള വിവാഹത്തെക്കുറിച്ച് ആമിര്‍ സംസാരിച്ചിരുന്നു. 'അതെ, അത് സത്യമാണ്. ഞങ്ങളുടെ ബന്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ രണ്ടുപേരും തയ്യാറാണെന്ന് ഇപ്പോള്‍ തോന്നുന്നു' എന്നാണ് താരം പറഞ്ഞത്. ഹൃദയം കൊണ്ട് താന്‍ ഇതിനകം തന്നെ ഗൗരിയെ വിവാഹം കഴിച്ചതാണെന്നും ഈ വിവാഹം തങ്ങളുടെ പങ്കാളിത്തത്തിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ച മാത്രമാണെന്നും ആമിര്‍ പറഞ്ഞിരുന്നു.

'ഞാന്‍ ഇപ്പോള്‍ മാനസികമായി വലിയൊരു സമാധാനത്തിലാണ്. ഗൗരിയും ഞാനും പരസ്പരം വളരെ ഗൗരവത്തോടെയാണ് ഈ ബന്ധത്തെ കാണുന്നത്. ഞങ്ങള്‍ വളരെ പ്രതിബദ്ധതയുള്ള ഒരു ബന്ധത്തിലാണ്. ഞങ്ങള്‍ പങ്കാളികളാണ്, ഒരുമിച്ചാണ് ജീവിക്കുന്നത്. എന്റെ ഹൃദയത്തില്‍ ഞാന്‍ നേരത്തെ തന്നെ അവളെ വിവാഹം കഴിച്ചതാണ്', എന്നായിരുന്നു ആമിറിന്റെ വാക്കുകള്‍. ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റ് വെല്‍നസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ വിവാഹത്തിലുള്ള ഏഴു വയസ്സുകാരനായ മകന്‍ ക്വിന്നിനൊപ്പമാണ് അവര്‍ പ്രൊഫഷണല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

1920-കളില്‍ ഇന്ത്യയിലേക്ക് വരികയും തുടര്‍ന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കാളിയാകുകയും ചെയ്ത ബ്രിട്ടീഷ് വംശജനായ കമ്മ്യൂണിസ്റ്റ് നേതാവ് ഫിലിപ്പ് സ്പ്രാറ്റിന്റെ പേരക്കുട്ടിയാണ് ഗൗരി. ആമിര്‍ ഖാന്റെ ആദ്യ വിവാഹം നടി റീന ദത്തയുമായിട്ടായിരുന്നു. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് സംവിധായികയായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ആസാദ് എന്നൊരു മകനുണ്ട്.

വമ്പന്‍ പരിപാടികളില്ല, ലളിതമായ ആഘോഷങ്ങള്‍; ആമിര്‍ ഖാനും ഗൗരിയും ഞായറാഴ്ച വിവാഹിതരാകും
'പാപ്പൂന്റെ മനസ്സെങ്ങനെ മാറി എന്ന് മനസ്സിലാവുന്നില്ല'; ഷാജി പാപ്പന്റെ റേയ്ച്ചൽ വിവാഹിതയാവുന്നു, കുറിപ്പുമായി നടിയുടെ അമ്മ
Summary

Actor Aamir Khan and his partner Gauri Spratt are set to marry on Sunday at his residence in an intimate ceremony attended only by close family members and friends. The couple will register their marriage under the Special Marriage Act, with no grand wedding celebrations or lavish reception planned. Aamir recently confirmed that the wedding would take place on July 5, describing it as a simple registered marriage. Speaking in recent interviews, he said both families preferred to keep the ceremony private and low-key.

Madism Digital
madismdigital.com