മമ്മൂട്ടിയെ വില്ലനാക്കി ഒരു സിനിമ; ആഗ്രഹം വെളിപ്പെടുത്തി അഭിനവ് സുന്ദർ നായക്

മമ്മൂക്കയോട് കഥ പറയാൻ പറ്റുന്ന ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്
മമ്മൂട്ടിയെ വില്ലനാക്കി ഒരു സിനിമ; ആഗ്രഹം വെളിപ്പെടുത്തി അഭിനവ് സുന്ദർ നായക്
Published on

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്', 'മോളിവുഡ് ടൈംസ്' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഡാർക്ക് ഹ്യൂമർ ശൈലി കൊണ്ടുവന്ന സംവിധായകനാണ് അഭിനവ് സുന്ദർ നായക്. തന്റെ ചിത്രങ്ങളിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയെ ഒരു നെഗറ്റീവ് റോളിൽ അവതരിപ്പിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അഭിനവ്. ഒപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിൽനിന്നാണെന്നും അഭിനവ് പറഞ്ഞു.

മമ്മൂക്കയെ നെഗറ്റീവ് റോളിൽ കാണാൻ ആഗ്രഹം

"മമ്മൂക്കയെ നെഗറ്റീവ് റോളിൽ കാണാൻ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. കാരണം മലയാള സിനിമയിൽ നെഗറ്റീവ് റോളുകൾ ഇത്രയും മനോഹരമായി ചെയ്യാൻ പറ്റുന്ന മറ്റൊരു നടനില്ല. പുള്ളിയുടെ ആ ഒരു പ്രസൻസും വോയിസും ഒക്കെ വെച്ച് ഒരു പക്കാ നെഗറ്റീവ് ക്യാരക്ടർ ചെയ്യുകയെന്നു പറയുന്നത് എന്റെ വലിയ സ്വപ്നമാണ്. അതിനായുള്ള ഒരു സ്ക്രിപ്റ്റ് വർക്ക് മനസ്സിലുണ്ട്. മമ്മൂക്കയോട് കഥ പറയാൻ പറ്റുന്ന ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പുള്ളി അത് ഓക്കെ പറയുകയാണെങ്കിൽ അതൊരു വേറെ ലെവൽ സിനിമയായിരിക്കും,"

മമ്മൂട്ടിയെ വില്ലനാക്കി ഒരു സിനിമ; ആഗ്രഹം വെളിപ്പെടുത്തി അഭിനവ് സുന്ദർ നായക്
വീണ്ടും ഹൊറര്‍ ചിത്രവുമായി രാഹുല്‍ സദാശിവന്‍; പൃഥ്വിരാജ്-മഞ്ജുവാര്യര്‍ കൂട്ടുകെട്ടില്‍ പുതിയ 'ഒടിയന്‍', നിര്‍മാണ പങ്കാളിയായി കരണ്‍ ജോഹര്‍

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിലാണ്. കഥ പറയുന്ന രീതിയിലായാലും സാങ്കേതിക തികവിലായാലും പരീക്ഷണങ്ങളുടെ കാര്യത്തിലായാലും നമ്മുടെ ഇൻഡസ്ട്രി വളരെ മുന്നിലാണ്. വളരെ കുറഞ്ഞ ബജറ്റിൽ പോലും ലോകോത്തര നിലവാരമുള്ള സിനിമകൾ സൃഷ്ടിക്കാൻ നമ്മുടെ സംവിധായകർക്കും എഴുത്തുകാർക്കും സാധിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന ഒരു ഇൻഡസ്ട്രിയായി മോളിവുഡ് മാറിയിരിക്കുകയാണെന്നും ക്യൂ സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ അഭിനവ് പറഞ്ഞു.

Summary

Filmmaker Abhinav Sunder Nayak, known for his dark humor films Mukundan Unni Associates and Mollywood Times, has expressed his desire to cast Mammootty in a negative role. The director shared that portraying the superstar in a completely different shade would be an exciting creative challenge

Madism Digital
madismdigital.com