'ആ കത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്, അൻസിബ രാജിവെച്ചത് മനംമടുത്ത്'; വെളിപ്പെടുത്തലുമായി ബാബുരാജ്

അൻസിബയുടെ രാജി കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് എന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ വിശദീകരണം
'ആ കത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്, അൻസിബ രാജിവെച്ചത് മനംമടുത്ത്'; വെളിപ്പെടുത്തലുമായി ബാബുരാജ്
Published on

താരസംഘടന അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ ഹസ്സൻ രാജിവെച്ചതിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടൻ ബാബുരാജ്. അൻസിബയ്‌ക്കെതിരെ പല ആരോപണങ്ങളും സംഘടനയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയെന്നും ഇതിൽ മനംമടുത്താണ് രാജിയെന്നുമാണ് ബാബുരാജ് പറയുന്നത്. മനോരമാ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജിന്റെ ഗുരുതര വെളിപ്പെടുത്തൽ.

ബാബുരാജിന്റെ വാക്കുകളിങ്ങനെ:

"അമ്മയിൽ ജോയിന്റ് സെക്രട്ടറി ആയിരുന്ന അൻസിബ രാജി വച്ചത് മനസ്സ് മടുത്ത് ആയിരിക്കാം. കാരണം അത്തരം ഗുരുതരമായ ആരോപണങ്ങളാണ് അൻസിബയ്‌ക്കെതിരെ ചിലർ ഉന്നയിച്ചത്. തൊഴിൽപീഡന പരാതി ഉയർത്തി ജീവനക്കാരി അതുല്യ നൽകിയ കത്തിൽ അൻസിബയെ കുറിച്ച് ഇവർ നടത്തിയ ആരോപണങ്ങളെ പറ്റി പരാമർശമുണ്ട്. അത് കേട്ടാൽ തലകറങ്ങിപ്പോകും. അമ്മയിലിപ്പോൾ ട്രഷറർക്കാണ് എല്ലാ അധികാരവും. അൻസിബയുടെ ഓഫീസ് പോലും ഇയാൾ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.

ഇതെല്ലാം കൊണ്ടായിരിക്കാം അവർ രാജിവച്ചത്."

'ആ കത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്, അൻസിബ രാജിവെച്ചത് മനംമടുത്ത്'; വെളിപ്പെടുത്തലുമായി ബാബുരാജ്
ഉണ്ണി ശിവപാലിന്റെ നിർബന്ധിത അവധിക്കുപിന്നാലെ അൻസിബയുടെ രാജി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് 'അമ്മ'

അൻസിബയുടെ രാജി തിരക്കുകൾ കാരണമാണെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ അൻസിബയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ശ്വേത കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ അതുല്യ അമ്മയ്ക്ക് നൽകിയ പരാതിയിലെ വിവരങ്ങൾ പരിശോധിക്കുമ്പോള്‍ അൻസിബയുടെ രാജിയുടെ യഥാർഥ മറ്റൊന്നാണെന്ന് വിലയിരുത്തേണ്ടിവരും. 'അമ്മ'യിൽ താൻ നേരിട്ട തൊഴിൽപീഡനവും മാനസികപീഡനവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ട്രഷറർ ഉണ്ണി ശിവപാലിനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമെതിരെ അതുല്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി നൽകിയത്. ട്രഷറിയിൽ നിന്നുള്ള മോശം പെരുമാറ്റം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ പുറത്താക്കിയെന്നും ഇരുവരുടെയും സങ്കുചിതമായ ചിന്താഗതിയും സ്ത്രീവിരുദ്ധ നിലപാടുകളുമാണ് സംഘടനയെ തകർക്കുന്നതെന്നും കത്തിൽ അതുല്യ ആരോപിച്ചിരുന്നു. പരാതി പറഞ്ഞാൽ ഓഫീസിൽ തുടരാൻ പാടില്ലെന്ന് ജനറൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ടായിരുന്നു.

ഈ കത്തിന്റെ വെളിച്ചത്തിൽ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെയാണ് അൻസിബയുടെ അപ്രതീക്ഷിത രാജി. രാജിക്ക് പിന്നിൽ സംഘടയ്ക്കുള്ളിലെ ഭരണപരമായ സ്വേച്ഛാധിപത്യവും മാനസികപീഡനവും നടക്കുന്നതായി ആരോപണങ്ങളും ഉയരുന്നുണ്ട്.

English Summary- Following the resignation of Joint Secretary Ansiba Hassan AMMA, actor Baburaj has come forward with serious revelations. Baburaj stated that several allegations were raised against Ansiba by people in the top leadership of the organization, and that she resigned after becoming mentally distressed by these issues.

Madism Digital
madismdigital.com