'ആദിപുരുഷ്' ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, മാപ്പ് ചോദിച്ച് മനോജ് മുൻതഷീർ

അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും മനോജ് പറഞ്ഞു
'ആദിപുരുഷ്' ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, മാപ്പ് ചോദിച്ച് മനോജ് മുൻതഷീർ
Published on

2023-ൽ ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ പ്രഭാസ് ചിത്രമായിരുന്നു 'ആദിപുരുഷ്'. എന്നാൽ ചിത്രത്തിന്റെ വിഎഫ്എക്സിനും സംഭാഷണങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി രൂക്ഷവിമർശനമാണ് ഉയർന്നത്. റിലീസ് സമയത്ത് സിനിമയെയും അതിലെ വിവാദ സംഭാഷണങ്ങളെയും ശക്തമായി ന്യായീകരിച്ചിരുന്ന സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ, അന്നത്തെ തന്റെ നിലപാടിൽ ഇപ്പോൾ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. ടൈംസ് നൗവിന്റെ 'ബാത്തേൻ ദിൽ സേ' എന്ന പോഡ്‌കാസ്റ്റിലൂടെയാണ് തനിക്ക് പറ്റിയ വലിയ തെറ്റിനെക്കുറിച്ച് അദ്ദേഹം മനസ്സ്തുറന്നത്.

'ആദിപുരുഷ്' ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, മാപ്പ് ചോദിച്ച് മനോജ് മുൻതഷീർ
'അതൊക്കെ പത്തിരുപത് വർഷം മുമ്പല്ലേ ഗയ്‌സ്'!... ട്വന്റി-ട്വന്റി ക്ലൈമാക്‌സ് വിവാദത്തിൽ കൺഫ്യൂഷൻ തീർത്ത് ജയറാം!

സിനിമയിലെ സംഭാഷണങ്ങൾ വളരെ മോശമായിരുന്നുവെന്നും, റിലീസിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും മനോജ് പറഞ്ഞു. "തുടക്കത്തിൽ എനിക്ക് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലായിരുന്നില്ല. ആദിപുരുഷ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു, ആ സിനിമയെ ന്യായീകരിച്ചത് അതിനേക്കാൾ വലിയ തെറ്റും. സംഭവിച്ച കാര്യങ്ങളിൽ എനിക്ക് വലിയ അപമാനം തോന്നുന്നുണ്ട്. ഇതിന്റെ പേരിൽ ഞാൻ രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു."- മനോജ് പറയുന്നു.

തന്റെ ഭാര്യ നീലം ശുക്ലയുടെ വിലക്ക് മറികടന്നാണ് താൻ അന്ന് സിനിമയെ ന്യായീകരിക്കാൻ എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ചിത്രം റിലീസ് ചെയ്യുന്നതിന് ആറുമാസം മുൻപ് തന്നെ ഇതിന്റെ പോസ്റ്ററുകൾക്കും ടീസറിനും എതിരെ ജനങ്ങൾ പ്രതിഷേധിക്കുകയും ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. സിനിമയുടെ മുഖമായി മാറരുതെന്നും അണിയറപ്രവർത്തകർ ആവശ്യപ്പെട്ടാലും ന്യായീകരിക്കാൻ മുന്നിട്ടിറങ്ങരുതെന്നും ഭാര്യ ഉപദേശിച്ചിരുന്നു. എന്നാൽ താനത് കേട്ടില്ല. 600 കോടിയുടെ സിനിമയുടെ അണിയറപ്രവർത്തകർ ആവശ്യപ്പെടുമ്പോൾ താൻ അത് ചെയ്യണമെന്നായിരുന്നു അപ്പോഴത്തെ ചിന്ത.

ശ്രീരാമനെയും ഹനുമാനെയും ഈ സിനിമയിലൂടെ കൃത്യമായി അവതരിപ്പിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച മനോജ്, ശ്രീരാമനെക്കുറിച്ചുള്ള അറിവിൽ തനിക്ക് അമിത ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും, അത് തന്റെ അഹങ്കാരമായി മാറിയെന്നും കൂട്ടിച്ചേർത്തു.

'ആദിപുരുഷ്' ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, മാപ്പ് ചോദിച്ച് മനോജ് മുൻതഷീർ
വിജയ് ജയിച്ചു; 'ജനനായകൻ' തോറ്റു

ഈ വിവാദം തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം ഓർത്തെടുത്തു. 11 വയസ്സുള്ള തന്റെ മകന് വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. തങ്ങളുടെ ഫ്ലാറ്റിൽ മനോജ് മുൻതാഷിർ താമസിക്കുന്നുണ്ടെന്ന് പറയാൻ പോലും അയൽവാസികൾക്ക് നാണക്കേടായിരുന്നു.

ഇതിന് പിന്നാലെ ടെലിവിഷൻ ഷോകളിൽ നിന്നും മറ്റ് പുതിയ പ്രൊജക്റ്റുകളിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടു. മുൻകൂറായി വാങ്ങിയ തുകകളെല്ലാം തിരികെ നൽകേണ്ടി വന്നു. 'ജയ് ശ്രീറാം', 'റാം സിയ റാം' തുടങ്ങിയ താൻ രചിച്ച ഗാനങ്ങൾ വലിയ ഹിറ്റായിട്ടും, സംഭാഷണങ്ങളിലെ പിഴവ് കാരണം അതിന് അർഹിച്ച അംഗീകാരം ലഭിക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

ഓ റൗട്ട് സംവിധാനം ചെയ്ത് ടി-സീരീസും റെട്രോഫെയിൽസും ചേർന്ന് നിർമിച്ച 'ആദിപുരുഷ്' രാമായണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം റിലീസിന് ശേഷം വൻ വിവാദങ്ങളിലാണ് ചെന്നുപെട്ടത്. സംഭാഷണങ്ങളിലെ പോരായ്മകൾ കാരണം പ്രതിഷേധം ശക്തമായതോടെ ചില വരികൾ പിന്നീട് തിരുത്താൻ അണിയറപ്രവർത്തകർ നിർബന്ധിതരായി. ബോക്സ് ഓഫീസിൽ നിന്ന് 390 കോടിയോളം രൂപ സമാഹരിച്ചെങ്കിലും, നിർമ്മാണച്ചെലവും നെഗറ്റീവ് അഭിപ്രായങ്ങളും കാരണം ചിത്രം കമേഴ്ഷ്യലായി വൻ പരാജയമായി മാറുകയായിരുന്നു.

Summary

Manoj Muntashir, the dialogue writer for the 2023 Prabhas-starrer Adipurush, has publicly apologized for the film's controversial dialogues and his initial defense of them. Speaking on Times Now's podcast 'Baatein Dil Se', Muntashir admitted that the dialogues were "crass" and that he is deeply ashamed of his actions. Muntashir confessed that his deep connection to Lord Ram turned into overconfidence and arrogance. Blinded by the pre-release success of his songs like 'Jai Shri Ram' and 'Ram Siya Ram', he assumed he could seamlessly defend the film, which ultimately backfired. He acknowledged that the movie failed to do justice to Lord Ram and Lord Hanuman.

Madism Digital
madismdigital.com