

ബോളിവുഡ് ചിത്രം ധുരന്ധറിന്റെ സംവിധായകൻ ആദിത്യ ധറിനെ അഭിനന്ദിച്ച് ഗുരുവായ പ്രിയദർശൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്റെ ശിഷ്യന്റെ വിജയത്തിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോഴിതാ ഗുരുവിനു നന്ദിയറിയിച്ച് ആദിത്യ ധർ എത്തിയിരിക്കുകയാണ്. പ്രിയദർശന്റെ പോസ്റ്റിനു താഴെ കമന്റായാണ് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്.
തനിക്ക് ആരുമല്ലാതിരുന്ന കാലത്താണ് താങ്കൾ തന്നെ പരിഗണിച്ചെന്നും തുല്യതയോടെ പെരുമാറിയെന്നും ആദിത്യ ധർ കുറിച്ചു. അതുകൊണ്ടുതന്നെ താൻ എക്കാലവും പ്രിയദർശന്റെ ശിഷ്യൻ ആയിരിക്കുമെന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സമയങ്ങൾ വെറുമൊരു ജോലിയേക്കാൾ എത്രയോ മുകളിലാണെന്നും ആദിത്യ ധർ കുറിപ്പിൽ പറഞ്ഞു.
പ്രിയദർശന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച ആദിത്യ ധർ, അദ്ദേഹത്തിന്റെ ആക്രോശ്, തേസ് എന്നീ സിനിമകൾക്ക് സംഭാഷണം ഒരുക്കിയിരുന്നു. ആദിത്യ ധർ നൽകിയ കമന്റിൽ ഈ ചിത്രങ്ങളെ കുറിച്ചും പറയുന്നുണ്ട്. അന്ന് മുതൽ മുന്നോട്ടുള്ള ഓരോ ചുവടിലും ഗുരുവിന്റെ കയ്യൊപ്പുണ്ടെന്നും എക്കാലവും അദ്ദേഹത്തിന്റെ ശിഷ്യനായിരിക്കും താനെന്നും പറയുന്നുണ്ട് . കൂടാതെ തന്റെ വിജയം തന്റേതല്ലെന്നും പ്രിയദർശന്റേത് കൂടിയാണെന്നും ആദിത്യ ധർ കൂട്ടിച്ചേർത്തു.
English Summary: Filmmaker Aditya Dhar thanked his mentor Priyadarshan for believing in him during his early struggles, calling his success a shared achievement with his guru.