20-ാം വയസ്സിൽ സുഹൃത്തുക്കൾ, 30-ാം വയസ്സിൽ ജീവിതപങ്കാളികൾ; അഹാനയും നിമിഷും വിവാഹിതരായി

സിനിമയുടെ സെറ്റിൽ ആരംഭിച്ച പരിചയം, വർഷങ്ങൾ നീണ്ട സൗഹൃദം, പിന്നീട് പ്രണയം — ഒടുവിൽ വിവാഹത്തിലേക്ക്
20-ാം വയസ്സിൽ സുഹൃത്തുക്കൾ, 30-ാം വയസ്സിൽ ജീവിതപങ്കാളികൾ; അഹാനയും നിമിഷും വിവാഹിതരായി
Published on

നീണ്ട നാളായി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ചർച്ചയായിരുന്ന അഹാന കൃഷ്ണ–നിമിഷ് രവി ബന്ധത്തിന് ഒടുവിൽ ഔദ്യോഗികമായൊരു അധ്യായം. നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. തിരുവനന്തപുരത്തെ കോവളം താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അഹാനയും നിമിഷും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ഇരുവരും വിവാഹിതരായ വിവരം ഔദ്യോഗികമായി പുറത്തുവന്നത്.

ചുവപ്പും സ്വർണക്കസവ് ബോർഡറുമുള്ള വിവാഹസാരിയിലാണ് അഹാന വിവാഹവേദിയിലെത്തിയത്. പരമ്പരാഗത സ്വർണാഭരണങ്ങളായിരുന്നു താരത്തിനറെ ലുക്കിന് മാറ്റുകൂട്ടിയത്. ഐവറി നിറത്തിലുള്ള സ്യൂട്ടിലായിരുന്നു നിമിഷ് എത്തിയത്. ഇരുവരുടെയും വിവാഹത്തിന് നടൻ ദുൽഖർ സൽമാനും സാക്ഷിയായി എത്തിയിരുന്നു.

വിവാഹത്തിനുശേഷം പങ്കുവച്ച കുറിപ്പിൽ, 20-ാം വയസ്സിൽ കണ്ടുമുട്ടിയ വ്യക്തി 30-ാം വയസ്സിൽ തന്റെ ജീവിതപങ്കാളിയായതിന്റെ സന്തോഷമാണ് അഹാന പങ്കുവച്ചത്. സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത് എന്നിങ്ങനെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന നിമിഷിനൊപ്പമുള്ള പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും കുറിപ്പിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്ക് ഒട്ടേറെ പേർ ഒപ്പമുണ്ടായിരുന്നുവെന്നും അഹാന പറഞ്ഞു.

സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ അഹാന നായികയായി അരങ്ങേറ്റം കുറിച്ചപ്പോൾ, അതേ ചിത്രത്തിന്റെ ക്യാമറ സംഘത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായി നിമിഷും പ്രവർത്തിച്ചിരുന്നു. അവിടെ നിന്നുള്ള പരിചയം പിന്നീട് അടുത്ത സൗഹൃദമായി വളർന്നു.

20-ാം വയസ്സിൽ സുഹൃത്തുക്കൾ, 30-ാം വയസ്സിൽ ജീവിതപങ്കാളികൾ; അഹാനയും നിമിഷും വിവാഹിതരായി
'100 കോടി ബജറ്റിലും മലയാളത്തില്‍ സിനിമ ചെയ്യാനും കാസ്റ്റിങ് നടത്താനും എളുപ്പമാണ്'; പൃഥ്വിരാജ്

പിന്നീട് അഹാനയും നിമിഷും വീണ്ടും ഒരുമിച്ച ചിത്രം ‘ലൂക്ക’യായിരുന്നു. ടൊവിനോ തോമസും അഹാനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു. ചിത്രത്തിലെ ദൃശ്യഭംഗിയും ഫ്രെയിമിങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിമിഷ് മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി മാറിയപ്പോഴും ഇരുവരുടെയും സൗഹൃദം തുടർന്നു.

സെപ്റ്റംബർ 13ന് ആരംഭിച്ച വിവാഹാഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർക്കുമായി സെപ്റ്റംബർ 15ന് പ്രത്യേക സ്വീകരണച്ചടങ്ങും സംഘടിപ്പിച്ചു.

20-ാം വയസ്സിൽ സുഹൃത്തുക്കൾ, 30-ാം വയസ്സിൽ ജീവിതപങ്കാളികൾ; അഹാനയും നിമിഷും വിവാഹിതരായി
ഒരു ട്രെയ്‌ലർ, ഒരു മില്യൺ കാഴ്ചകൾ; വീണ്ടും ചർച്ചയായി അടൂർ–മമ്മൂട്ടി കൂട്ടുകെട്ട്

സിനിമയുടെ സെറ്റിൽ ആരംഭിച്ച പരിചയം, വർഷങ്ങൾ നീണ്ട സൗഹൃദം, പിന്നീട് പ്രണയം — ഒടുവിൽ വിവാഹത്തിലേക്ക്. അഹാനയുടെയും നിമിഷിന്റെയും ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശംസകളുമായി ആരാധകരും സിനിമാ സുഹൃത്തുക്കളും രംഗത്തെത്തി.

Summary

Actress Ahaana Krishna and cinematographer Nimish Ravi have tied the knot in an intimate ceremony at Taj Kovalam. The couple, who first met on the sets of Njan Steve Lopez when Ahaana was 20, later worked together on Luca. After a decade-long journey from friendship to love, they have begun a new chapter together.

Madism Digital
madismdigital.com