'പരാജയത്തെ ഭയക്കാത്ത മനുഷ്യന്‍'; അജിത്തിന്റെ റേസിംഗ് ജീവിതം പറയുന്ന 'ഗ്ലാഡിയേറ്റേഴ്‌സ്' ട്രെയിലര്‍ പുറത്ത്, ശാലിനിയും കുടുംബവും ക്യാമറയ്ക്ക് മുന്നില്‍

'അദ്ദേഹം ട്രാക്കിലിറങ്ങുമ്പോള്‍ എനിക്ക് ഭയം തോന്നാറുണ്ടെങ്കിലും തന്റെ സ്വപ്നങ്ങള്‍ ഇത്രയും തീവ്രമായി ജീവിച്ചുതീര്‍ക്കുമ്പോള്‍ ഒപ്പം നിന്ന് പിന്തുണയ്ക്കാനാണ് എനിക്കിഷ്ടം'- ശാലിനി
'പരാജയത്തെ ഭയക്കാത്ത മനുഷ്യന്‍'; അജിത്തിന്റെ റേസിംഗ് ജീവിതം പറയുന്ന 'ഗ്ലാഡിയേറ്റേഴ്‌സ്' ട്രെയിലര്‍ പുറത്ത്, ശാലിനിയും കുടുംബവും ക്യാമറയ്ക്ക് മുന്നില്‍
Published on

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന്റെ റേസിംഗ് ജീവിതത്തെ കുറിച്ച് പറയുന്ന 'ഗ്ലാഡിയേറ്റേഴ്‌സ്: ഇന്‍ പെര്‍സ്യൂട്ട് ഓഫ് ചലഞ്ചസ്' എന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്തിന്റെ റേസിംഗ് കരിയറിലൂടെയാണ് 'ബ്രേവ് ഹാര്‍ട്‌സ് പ്രൊഡക്ഷന്‍' പുറത്തുവിട്ട നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സഞ്ചരിക്കുന്നത്. നടനെന്നതിലുപരി മോട്ടോര്‍ സ്‌പോര്‍ട്‌സിനോട് അജിത്തിനുള്ള അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ അജിത്തിന്റെ പങ്കാളിയും നടിയുമായ ശാലിനിയുടെയും മക്കളായ അനുഷ്‌ക, ആദ്വിക് എന്നിവരുടെയും അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റേസിംഗ് ട്രാക്കിലെ വെല്ലുവിളികളെക്കുറിച്ചും അജിത്തിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും ശാലിനി ട്രെയിലറില്‍ പറയുന്നുണ്ട്. 'എല്ലാവര്‍ക്കും അദ്ദേഹത്തെ ഒരു നടനായാണ് അറിയാവുന്നത്. എന്നാല്‍ സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നിരന്തരം പിന്തുടരുന്ന ഒരു മനുഷ്യനായി അദ്ദേഹത്തെ അറിയാവുന്നത് വളരെ അടുത്തുള്ളവര്‍ക്ക് മാത്രമാണ്', ശാലിനി പറഞ്ഞു. 'വിജയം ഒറ്റരാത്രികൊണ്ട് തേടിയെത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാറില്ല. അതുപോലെ പരാജയത്തെ ഭയക്കുന്ന ഒരാളായി ഞാന്‍ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടുമില്ല. ട്രോഫിക്കായല്ല, മറിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന ആ ചില നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം വീണ്ടും റേസിംഗ് ലോകത്തേക്ക് മടങ്ങിയെത്തിയത്. അദ്ദേഹം ട്രാക്കിലിറങ്ങുമ്പോള്‍ എനിക്ക് ഭയം തോന്നാറുണ്ടെങ്കിലും തന്റെ സ്വപ്നങ്ങള്‍ ഇത്രയും തീവ്രമായി ജീവിച്ചുതീര്‍ക്കുമ്പോള്‍ ഒപ്പം നിന്ന് പിന്തുണയ്ക്കാനാണ് എനിക്കിഷ്ടം', ശാലിനി കൂട്ടിച്ചേര്‍ത്തു.

'റേസിംഗിലെയും അഭിനയത്തിലെയും മിടുക്കിനേക്കാള്‍, അദ്ദേഹം ഒരു വ്യക്തിയെന്ന നിലയിലും എന്റെ വളര്‍ച്ചയില്‍ പകര്‍ന്നുതന്ന മൂല്യങ്ങളുടെ പേരിലുമാണ് ഞാന്‍ അച്ഛനെ ആരാധിക്കുന്നത്,' എന്ന് മകള്‍ അനുഷ്‌ക പറയുമ്പോള്‍, കാറിലിരുന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അച്ഛന്റെ കഴിവ് കണ്ട് അത്ഭുതപ്പെട്ടുപോയെന്നാണ് മകന്‍ ആദ്വിക് പങ്കുവെക്കുന്നത്. ട്രെയിലറില്‍ അജിത്തിന്റെ പരിശീലകരുടെയും സഹ റേസര്‍മാരുടെയും അനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'പരാജയത്തെ ഭയക്കാത്ത മനുഷ്യന്‍'; അജിത്തിന്റെ റേസിംഗ് ജീവിതം പറയുന്ന 'ഗ്ലാഡിയേറ്റേഴ്‌സ്' ട്രെയിലര്‍ പുറത്ത്, ശാലിനിയും കുടുംബവും ക്യാമറയ്ക്ക് മുന്നില്‍
‘ഇനി മിണ്ടാതിരിക്കാനാകില്ല’; മാക്‌ൾമോർ വിവാദത്തിൽ തുറന്നടിച്ച് എഡ് ഷീരൻ, ‘ഗാസയിലെ കാഴ്ചകൾ ഹൃദയം തകർത്തു’

എന്‍ഡ്യൂറന്‍സ് റേസിംഗ് എന്നത് കേവലം വാഹനം വേഗത്തില്‍ ഓടിക്കുന്ന ഒന്നല്ലെന്നും അതിന് കഠിനമായ കായികക്ഷമതയും ഏകാഗ്രതയും മാനസിക കരുത്തും ആവശ്യമാണെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. 'മൂന്ന് പേര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്യുന്നത് പോലെയല്ല ഇത്. 54 കാറുകളുള്ള ട്രാക്കില്‍ പൊരുതിയാണ് ജയിക്കുന്നത്', എന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയുടെ ആദ്യ ഫാര്‍മുല വണ്‍ ഡ്രൈവറായ നരേന്‍ കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരും അജിത്തിന്റെ റേസിംഗ് കരിയറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ട്രെയിലറില്‍ പങ്കുവെക്കുന്നുണ്ട്.

2000-കളുടെ തുടക്കത്തില്‍ പ്രൊഫഷണല്‍ റേസിംഗിലേക്ക് കടന്ന അജിത്ത്, 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2025-ലാണ് ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. നിലവില്‍ 2026 മിഷെലിന്‍ ലെ മാന്‍സ് കപ്പില്‍ മത്സരിച്ചുവരികയാണ് അദ്ദേഹം. പോര്‍ച്ചുഗലിലെ പോര്‍ട്ടിമാവോയില്‍ ഒക്ടോബര്‍ 10-നാണ് ഈ ടൂര്‍ണമെന്റ് അവസാനിക്കുന്നത്. അതേസമയം, സിനിമാപ്രേമികള്‍ക്കും റേസിംഗ് പ്രേമികള്‍ക്കും ഒരുപോലെ വേറിട്ട അനുഭവമായിരിക്കും ഈ ഡോക്യുമെന്ററിയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഡോക്യുമെന്ററിയുടെ 'ബോണ്‍ ടു റേസ്' എന്ന് പേരിട്ടിരിക്കുന്ന ഒറിജിനല്‍ സൗണ്ട്ട്രാക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാര്‍ അറിയിച്ചിട്ടുണ്ട്.

Summary

The trailer for the documentary Gladiators: In Pursuit of Challenges offers a rare, intimate look into Tamil superstar Ajith Kumar's passion for professional endurance racing. Produced under Brave Hearts Production and directed by AL Vijay, the documentary shifts the spotlight away from his stardom to his high-stakes racing career, including his participation in the 2026 Michelin Le Mans Cup. Featuring rare interviews with his wife Shalini and children Anoushka and Aadvik, Shalini highlights Ajith's fearlessness and relentless drive to pursue his dreams, stating she has "never seen him fear failure." The article also details his upcoming film Daredevil, directed by Adhik Ravichandran and produced by Shalini, which goes on floors in November 2026 for a Summer 2027 release.

Madism Digital
madismdigital.com