മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച; 'കത്തനാർ' ട്രെയ്ലറിനെക്കുറിച്ച് അഖിൽ സത്യൻ

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷമായിരിക്കും കത്തനാറിലെന്നാണ് ആരാധകർ വിലയിരുത്തുന്നത്
Kathanar movie poster, Akhil Sathyan
Kathanar movie poster, Akhil Sathyanimage credit: Inatagram
Published on

'കത്തനാർ' സിനിമയുടെ ട്രെയ്ലർ കണ്ട അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ച് സംവിധായകൻ അഖിൽ സത്യൻ. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സിനിമാപ്രേമികളുടെ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിതാ അഖിലിന്റെ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയാണ് ട്രെയ്ലർ സമ്മാനിച്ചതെന്നാണ് അഖിൽ കുറിച്ചത്.

ട്രെയ്ലർ 'അതിശയകരം' എന്ന് വിലയിരുത്തിയ അഖിൽ, സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ മലയാള സിനിമയെ ഒരിക്കലും സങ്കല്പിക്കാത്ത ഉയരങ്ങളിലേക്ക് അവർ എത്തിച്ചെന്നും അദ്ദേഹം കുറിച്ചു. 'ഹോം' സിനിമയുടെ വിജയത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ആർ രാമാനന്ദിൻ തിരക്കഥയെഴുതിയ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷമായിരിക്കും കത്തനാറിലെന്നാണ് ആരാധകർ വിലയിരുത്തുന്നത്. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് 'കത്തനാർ'. ചിത്രത്തിന്റെ ഗ്ലിംപ്സ് റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യതയായിരുന്നു.

Kathanar movie poster, Akhil Sathyan
രണ്ടാം വാരം'118 കോടി' നേട്ടത്തിൽ നിവിൻ പോളിയുടെ 'സർവ്വം മായ'

അഖിൽ സത്യന്റെ കുറിപ്പ്,

കാത്തനാറിന്റെ ട്രെയിലർ കാണാൻ ഇടയായി, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണിത്. അതിശയകരം!! റോജിൻ തോമസ്, നീൽ ഡി കുഞ്ഞ എന്നിവരെയോർത്ത് വളരെയധികം അഭിമാനിക്കുന്നുണ്ട്. കൂടാതെ നമ്മുടെ സ്വന്തം രാജീവൻ നമ്പ്യാർ ജിയും അജി കുറ്റിയാണി എന്നിവരെയും. മലയാള സിനിമയെ നമ്മൾ ഒരിക്കലും സങ്കൽപ്പിക്കാത്ത ഉയരങ്ങളിലേക്ക് നിങ്ങളെല്ലാവരും എത്തിച്ചിരിക്കുന്നു!

English Summary: Director Akhil Sathyan shared his thoughts after watching the trailer of Kathanar, calling it astonishing and unlike anything Malayalam cinema has seen before

Related Stories

No stories found.
Madism Digital
madismdigital.com