

അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'രാക' കൂടുതല്‍ വലിയ കാന്‍വാസിലേക്ക് മാറുന്നു. 1,000 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് വ്യത്യസ്ത ലോകങ്ങളുടെയും കാലഘട്ടങ്ങളുടെയും കഥ പറയുന്ന രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് 'രാക'യുടെ കഥ വികസിക്കുന്നത്. ഒന്ന്, പുരാണ വൈദിക കാലഘട്ടത്തിലും മറ്റൊന്ന് ആധുനിക സമകാലിക പശ്ചാത്തലത്തിലുമാണ്. ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമാറ്റിക് അനുഭവങ്ങളില്‍ ഒന്നായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ആധുനിക കാലഘട്ടത്തിലെ കഥയില്‍ മൃണാള്‍ ഠാക്കൂര്‍ നായികയാകുമ്പോള്‍, ദീപിക പദുകോണ്‍, ജാന്‍വി കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ ചരിത്രപരമായ പുരാണ കാലഘട്ടത്തിന്റെ ഭാഗമായിരിക്കും. ചിത്രത്തിന്റെ വലിപ്പം, വന്‍ താരനിര, അല്ലു അര്‍ജുന്‍-ആറ്റ്‌ലി കൂട്ടുകെട്ട് എന്നിവ കാരണം സിനിമ ഇതിനകം തന്നെ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷാറൂഖ് ഖാന്റെ അതിഥി വേഷം ഇതുവരെ ചിത്രീകരിച്ചിട്ടില്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തം വെളിപ്പെടുത്തി. 'ഷാറൂഖ് ഖാന്റെ കാമിയോ റോള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇത് വിദേശത്തുവെച്ച് ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്,' പ്രത്യേക രംഗത്തിനായി വിദേശ ഷെഡ്യൂള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് അടുത്തവൃത്തം പറഞ്ഞു.
ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ തന്നെ സൂചനകളുടെ. എന്നാല്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചരിത്രപരവും ആധുനികവുമായ ലോകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ കഥയുടെ കേന്ദ്രബിന്ദു അല്ലു അര്‍ജുനായിരിക്കും. അതേസമയം, രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
മലയാളികളായ ചെമ്പന്‍ വിനോദ് ജോസ്, 'മിന്നല്‍ മുരളി' താരം ഫെമിന ജോര്‍ജ് എന്നിവരും തമിഴ് കോമഡി താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇതേവരെ പൂര്‍ണമായ താരനിരയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 'ആസ കൂടെ'എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ഗാനത്തിലൂടെ തെന്നിന്ത്യന്‍ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച യുവ സംഗീതസംവിധായകന്‍ സായ് അഭയങ്കരാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
Director Atlee's upcoming mega-budget film 'Raka', starring Allu Arjun, is reportedly being developed as a two-part franchise with an estimated budget of ₹1,000 crore. The story is expected to unfold across two timelines—an ancient Vedic era and a modern-day setting—blending mythology with science fiction. While Mrunal Thakur reportedly plays the female lead in the contemporary storyline, Deepika Padukone, Janhvi Kapoor, and Rashmika Mandanna are expected to feature in the mythological segment.