നാട്ടിലെങ്ങും പ്രണയം പടരാൻ സാധ്യത; ആമിർ പള്ളിക്കൽ - ലിജീഷ്‍ കുമാർ കൂട്ടുകെട്ടിലെ പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും

ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്.
നാട്ടിലെങ്ങും പ്രണയം പടരാൻ സാധ്യത; ആമിർ പള്ളിക്കൽ - ലിജീഷ്‍ കുമാർ കൂട്ടുകെട്ടിലെ പ്രേംപാറ്റ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും
Published on

ബെത് ലഹേമിന് ശേഷം മോളിവുഡിൽ നിന്ന് അടുത്ത റോം കോം ലോഡിംഗ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒക്ടോബറിൽ റിലീസിനെത്തും. എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ് ചിത്രം. ലിജീഷ് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോമോൻ ജ്യോതിറാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

യുവത്വത്തിന്റെ ആഘോഷങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും പ്രണയവും സൗഹൃദവും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രേംപാറ്റ’. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. നായകൻ ജോമോൻ ജ്യോതിറിന്റെ കൗതുകമുണർത്തുന്ന ലുക്കാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരുന്നത്.

കുളിക്കുന്നതിനിടെ ബാത്ത്‌റൂമിൽ നിന്ന് പുറത്തേക്ക് എത്തിനോക്കുന്ന ജോമോന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഏറെ പ്രിയപ്പെട്ടതോ കാത്തിരുന്നതോ ആയ ഒരാളെ കണ്ടതിന്റെ സന്തോഷവും ആവേശവും മുഖത്ത് പ്രകടമാണ്. യുവാക്കൾക്കിടയിൽ ശ്രദ്ധേയനായ ജോമോന്റെ ഈ രസകരമായ ലുക്ക് ചിത്രവും അതേ സ്വഭാവത്തിലുള്ള ഒരു യൂത്ത് എന്റർടെയ്നറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

രചനകളിലൂടെ വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമിർ പള്ളിക്കലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പ്രേംപാറ്റ’യ്ക്കുണ്ട്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്.

പുതുതലമുറയുടെ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ ക്യാംപസ് ജീവിതത്തിന്റെ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമായിരിക്കും ‘പ്രേംപാറ്റ’യെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. യുവത്വത്തിന്റെ കാഴ്ചപ്പാടുകളും പുതിയ കാലത്തിന്റെ സോഷ്യൽ മീഡിയ സംസ്കാരവും സിനിമയുടെ പ്രധാന കഥാപശ്ചാത്തലമാകും.

മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വിപി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സിനിമാ മേഖലയെയും ഡിജിറ്റൽ കണ്ടന്റ് ലോകത്തെയും ഒരുമിപ്പിക്കുന്ന പുതിയൊരു കൂട്ടായ്മ എന്ന നിലയിലും ‘പ്രേംപാറ്റ’ ശ്രദ്ധ നേടുന്നുണ്ട്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ എം കോയയും മുത്തുവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു.

സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്ററാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി, കോസ്റ്റ്യൂം – സമീറ സനീഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, മേക്കപ്പ് – സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് – സുഹൈൽ എം., പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് നന്ദിപുലം, വി.എഫ്.എക്സ് – മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്.എഫ്.എക്സ് – ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് – ശ്രീക് വാര്യർ.

പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ സ്റ്റിൽസ് സെറീൻ ബാബുവും അമൽ സി. സദാറുമാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. ഡിസൈൻസ് യെല്ലോ ടൂത്ത്സ് നിർവഹിക്കുമ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ആണ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സാണ് ‘പ്രേംപാറ്റ’ തിയറ്ററുകളിൽ എത്തിക്കുന്നത്.

Summary

Produced by Studio Outsiders, ‘Prempatta’ features Saiju Kurup, Anusree, Siddique, Rajesh Madhavan and Sanju Sivaram, along with several social media influencers. With music composed by Ankit Menon, the film is being seen as a new collaboration that brings together the worlds of cinema and digital content. Kozhikode and Thrissur are the film’s primary locations.

Madism Digital
madismdigital.com