'അനശ്വരമീ തുടക്കം'; തെലുങ്കിലും ചുവടുറപ്പിച്ച് അനശ്വര രാജൻ

നാട്ടുംപുറത്തുകാരിയായ നായികാ കഥാപത്രത്തെയാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്
'അനശ്വരമീ തുടക്കം'; തെലുങ്കിലും ചുവടുറപ്പിച്ച് അനശ്വര രാജൻ
Published on

'ഉദാഹരണം സുജാത'യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ ഇന്ന് മലയാള സിനിമയിലെ മികച്ച മുൻ നിര നായികമാരിൽ ഒരാളാണ്. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാരിയർ എന്നിങ്ങനെ മലയാളത്തിലെ കഴിവുറ്റ താരങ്ങളോടൊപ്പം അഭിനയമികവ് തെളിയിച്ച താരം ഇപ്പോൾ തെലുങ്ക് സിനിമാ മേഖലയിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് 'ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ. നാട്ടുംപുറത്തുകാരിയായ നായികാ കഥാപത്രത്തെയാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ പ്രദീപ് അദ്വൈതമാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തിയ ചാമ്പ്യന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ചിത്രം ആഗോളതലത്തില്‍ നേടിയത് 8.05 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 7.05 കോടി രൂപ നെറ്റായി നേടി. റിലീസിന് ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ് നെറ്റ് കളക്ഷൻ. പിരീഡ് സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചാമ്പ്യനിൽ റോഷൻ ആണ് നായകനായി എത്തിയത്. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായ കഥാപത്രത്തെയാണ് റോഷൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ മിക്കി ജെ മേയർ ആണ് ചാമ്പ്യന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

English Summary: Actress Anaswara Rajan marks a promising beginning in Telugu cinema with the sports action-drama Champion

Related Stories

No stories found.
Madism Digital
madismdigital.com