'നീതി ലഭിച്ചില്ല, കമ്മീഷണറുടെ നിലപാട് വേദനിപ്പിച്ചു'; പൊലീസിനെതിരെ അന്‍സിബ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ തന്റെ പരാതിയെ തമാശയായി വ്യാഖ്യാനിച്ചെന്ന് അന്‍സിബ പറഞ്ഞു.
'നീതി ലഭിച്ചില്ല,  കമ്മീഷണറുടെ നിലപാട് വേദനിപ്പിച്ചു'; പൊലീസിനെതിരെ അന്‍സിബ
Published on

താരസംഘടനയില്‍ ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ നല്‍കിയ പരാതികളില്‍ തനിക്ക് പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അന്‍സിബ ഹസന്‍. നടിമാര്‍ കൊച്ചിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അന്‍സിബയുടെ തുറന്നുപറച്ചില്‍. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ തന്റെ പരാതിയെ തമാശയായി വ്യാഖ്യാനിച്ചെന്ന് അന്‍സിബ പറഞ്ഞു.

താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന നിലയിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നിലപാട് എടുത്തത്. ഇത് അമ്മ സംഘടനക്കുള്ളിലേ പ്രശ്‌നമാണ്. അത് അവര്‍ അവിടെ തീര്‍പ്പാക്കിയതാണ്. അങ്ങനെ ഒരു പ്രശ്‌നം അമ്മ സംഘടനയില്‍ തീര്‍പ്പാക്കിട്ടില്ല. അത്തരം ഒരു സാഹചര്യത്തില്‍ കമ്മിഷണര്‍ക്ക് എങ്ങനെയാണു അങ്ങനെ പറയാന്‍ പറ്റുന്നത്. ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ജിഹാദിയെന്നും, ഒരു വ്യക്തിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ആണെന്നും, ആ വ്യക്തിക്ക് പലരുമായി പല രീതിയിലുമുള്ള ബന്ധം ഉണ്ടെന്നും പറയുന്നതൊക്കെ തമാശയായിട്ട് എടുക്കാന്‍ എങ്ങനെ പറയാന്‍ സാധിക്കും എന്നും അന്‍സിബ ചോദിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നിലപാട് തനിക്ക് നല്ല വേദനയും സങ്കടവും ഉണ്ടാക്കിയെന്നും അന്‍സിബ പറഞ്ഞു.

പൊലിസില്‍ നിന്ന് തനിക്ക് ലഭിച്ചത് നീതിയല്ല, അനീതിയാണ്. ഇതിനെതിരെ ബഹുജനങ്ങള്‍ പ്രതികരിക്കണം. എല്ലാം പോലീസ് സ്റ്റേഷനിലും വര്‍ഗീയവല്‍ക്കരണം ഉണ്ടോന്ന് പരിശോധിക്കണം. കേരളത്തില്‍ വര്‍ഗിയത ഉണ്ടാവാന്‍ പാടില്ലെന്നും അന്‍സിബ പറയുന്നു.

'നീതി ലഭിച്ചില്ല,  കമ്മീഷണറുടെ നിലപാട് വേദനിപ്പിച്ചു'; പൊലീസിനെതിരെ അന്‍സിബ
'ശ്വേത അമ്മയുടെ നേതൃത്വത്തിലെത്തിയത് കുറുക്കുവഴിയിലൂടെ, കമ്മിറ്റി വീണത് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍'; ആരോപണങ്ങള്‍ കടുപ്പിച്ച് നടിമാര്‍

താര സംഘടനയിലെ തര്‍ക്കങ്ങളില്‍ പൂര്‍ണ ഉത്തരവാദിത്തം കമ്മിറ്റിയെ നയിച്ച ശ്വേത മേനോനെന്ന് ആരോപിച്ചായിരുന്നു നടിമാരുടെ വാര്‍ത്താസമ്മേളനം. എറണാകുളത്ത് മാധ്യമങ്ങളെ കണ്ട മാല പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറുക്കുവഴിയിലൂടെയാണ് ശ്വേതയും സംഘവും അമ്മയുടെ നേതൃത്വത്തില്‍ എത്തിയത്. ജയിക്കാന്‍ അവര്‍ പല കുറുക്കുവഴികളും പ്രയോഗിച്ചു, പ്രത്യേക സാഹചര്യത്തിലാണ് സംഘടനയെ സ്ത്രീകള്‍ നയിക്കട്ടേ എന്ന തീരുമാനത്തിലെത്തിയത്, അതിന് ശേഷം ജയിക്കാന്‍ അവര്‍ കുറുക്കുവഴികള്‍ ഉപയോഗിച്ചെന്നാണ് ഉഷ ഹസീനയുടെ ആരോപണം.

'നീതി ലഭിച്ചില്ല,  കമ്മീഷണറുടെ നിലപാട് വേദനിപ്പിച്ചു'; പൊലീസിനെതിരെ അന്‍സിബ
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അദാനിയുടെ യു ടേൺ; സർക്കാർ അനുമതിക്ക് ശേഷം മാത്രം കരാർ, എം.എസ്.സിക്ക് കുത്തകാവകാശം ഇല്ല

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ച ശേഷവും അതേ സമിതിയെ താത്കാലിക (അഡ്‌ഹോക്) ഭരണസമിതിയായി തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ശ്വേതയ്ക്ക് നടി അൻസിബ മറുപടി നൽകി.

'ജനറൽ ബോഡി യോഗം ചേരാൻ വൈകുമെന്ന സാഹചര്യം കണക്കിലെടുത്താണ് രാജിവെച്ച മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അഡ്‌ഹോക് കമ്മിറ്റിയായി തുടരാൻ തീരുമാനിച്ചത്. സഞ്ജീവനി പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതും രാജിവെച്ച അതേ കമ്മിറ്റിയാണ്. ആ തീരുമാനം നടപ്പാക്കുക മാത്രമാണ് അഡ്‌ഹോക് കമ്മിറ്റി ചെയ്തത്. നല്ലൊരു കാര്യം നടപ്പാക്കിയതിനെയാണ് ഇപ്പോൾ വിമർശിക്കുന്നതോ?' എന്ന് അൻസിബ ചോദിച്ചു.

Summary

Actress Ansiba Hassan has alleged that she did not receive justice from the police regarding complaints she filed over remarks made against her by members of the film artists' association, including Tiny Tom. Speaking at a press conference in Kochi alongside other actresses, Ansiba claimed that her complaint was not taken seriously and alleged that even the Kochi City Police Commissioner treated the matter lightly. Her remarks add to the ongoing controversy within the artists' association.

Madism Digital
madismdigital.com