എന്തിനെയും 'പ്രൊപ്പഗാണ്ട'യെന്നു വിളിക്കുന്നത് അന്യായം; 'ധുരന്ധർ' സിനിമയെ പിന്തുണച്ച് അനുരാഗ് കശ്യപ്

ചില സിനിമകളെ മാത്രം തിരഞ്ഞെടുത്ത് പ്രൊപ്പഗാണ്ടയെന്ന് പ്രചരിപ്പിക്കുന്നതും, ചില സിനിമകളെ അവഗണിക്കുന്നതും, തീർത്തും അന്യായമാണെന്ന് അനുരാ​ഗ് കശ്യപ്
എന്തിനെയും 'പ്രൊപ്പഗാണ്ട'യെന്നു വിളിക്കുന്നത് അന്യായം; 'ധുരന്ധർ' സിനിമയെ പിന്തുണച്ച് അനുരാഗ് കശ്യപ്
Published on

രൺവീർ സിംഗിനെ നായകനാക്കി, ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ചിത്രമാണ്. തിയേറ്ററിൽ റെക്കോർഡ് കളക്ഷൻ തീർത്ത ചിത്രത്തിന് ഒടിടി റിലീസിലും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, 'ധുരന്ധർ' ഒരു പ്രൊപ​ഗാണ്ട സിനിമയാണോ എന്ന വിവാദത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഓരോ സിനിമയ്ക്കും അതിന്റേതായ കാഴ്ചപ്പാടുകളും തലങ്ങളും ഉണ്ടെന്നും, ആയതിനാൽ തന്നെ ചിത്രം പ്രൊപ്പഗാണ്ടയാകുന്നില്ലെന്നും കശ്യപ് വ്യക്തമാക്കി.

ചില സിനിമകളെ മാത്രം തിരഞ്ഞെടുത്ത് പ്രൊപ്പഗാണ്ടയെന്ന് പ്രചരിപ്പിക്കുന്നതും, ചില സിനിമകളെ അവഗണിക്കുന്നതും, തീർത്തും അന്യായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ അധോലോകത്തേക്ക് കടന്നു ചെല്ലുന്ന 'ഹംസ അലി മസാരി' എന്ന ഇന്ത്യൻ സ്പൈ ആയാണ് ചിത്രത്തിൽ രൺവീർ സിംഗ് വേഷമിട്ടിരിക്കുന്നത്. ബോളിവുഡിന്റെ ഉയർത്തെഴുന്നേൽപ്പ്‌ തന്നെയാണ് ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു വന്ന ചർച്ച.

പതിനേഴാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ് സംസാരിച്ചത്. ശക്തമായ മുഖ്യധാരാ സിനിമയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് ധുരന്ധറെന്നും, തനിക്ക് ചിത്രം ഇഷ്ടപ്പെട്ടുവെന്നും, എന്നാൽ ധുരന്ധർ മുന്നോട്ടു വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇതാണ് പുതിയ ഇന്ത്യ' എന്ന സംഭാഷണവും, മൂന്ന് രംഗങ്ങളിലായി ഒരു നീണ്ട രാഷ്ട്രീയ മോണോലോഗും ചിത്രത്തിൽ ഉണ്ടായിരുന്നു. അത് തീർത്തും അനാവശ്യമായിരുന്നു എന്ന് തനിക്ക് തോന്നി എന്ന് അനുരാ​ഗ് കശ്യപ് അഭിപ്രായപ്പെട്ടു. അത് ഒഴിവാക്കിയിരുന്നെങ്കിലും, 'ധുരന്ധർ' സൃഷ്ട്ടിച്ച ഇംപാക്ട് കുറയുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങൾ നൽകുന്നതിനും, അത് മാർക്കറ്റ് ചെയ്യുന്നതിനുമുള്ള ഉള്ള ഒരുപാധിയായി മാത്രം സിനിമ പ്രവർത്തിക്കുന്നു എന്ന ആശയത്തോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Short English Summary: Filmmaker Anurag Kashyap defended Dhurandhar at the Bengaluru International Film Festival, calling it a courageous mainstream film and stating that branding every film as propaganda is unfair and misleading.

Related Stories

No stories found.
Madism Digital
madismdigital.com