ഏപ്രിൽ, മെയ് ബ്ലോക്ക് ചെയ്യാൻ ലാലേട്ടനും മമ്മൂക്കയും; ദൃശ്യം 3, പാട്രിയറ്റ് റിലീസ് തിയതികൾ പുറത്ത്

പാട്രിയറ്റ് മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും 19 വർഷത്തിന് ശേഷം ഒരുമിച്ചെത്തിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ്
ഏപ്രിൽ, മെയ് ബ്ലോക്ക് ചെയ്യാൻ ലാലേട്ടനും മമ്മൂക്കയും; ദൃശ്യം 3, പാട്രിയറ്റ് റിലീസ് തിയതികൾ പുറത്ത്
Published on

മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന വർഷമാണ് 2026. ദൃശ്യം 3, പാട്രിയറ്റ്, കത്തനാർ എന്നിവയുൾപ്പെടെ വലിയ താരനിരയും വേറിട്ട ഉള്ളടക്കങ്ങളുമുള്ള 14 പ്രധാനപ്പെട്ട ചിത്രങ്ങൾ ഈ വർഷം റിലീസിനെത്തും. മോഹൻലാൽ ചിത്രം ദൃശ്യം 3, മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന പാട്രിയറ്റ്, എന്നീ രണ്ട് വമ്പൻ ചിത്രങ്ങളാണ് ഇവയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇരു ചിത്രങ്ങളുടേയും റിലീസ് തിയതി പ്രഖ്യാപിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ത്രില്ലർ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമാണ്. ഷൂട്ടിങ് പൂർത്തിയായ ചിത്രം, 2026 ഏപ്രിൽ ആദ്യവാരം തീയറ്ററുകളിലെത്തുമെന്ന് ജീത്തു ജോസഫ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. മോഹൻലാൽ ജോർജ്കുട്ടിയായി തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലുണ്ട്. ദൃശ്യം 3ന്റെ ഹിന്ദി റീമേക്ക് ആറ് മാസം വൈകി, ഒക്ടോബർ 2നാണ് റിലീസ് ചെയ്യുക. അമിത പ്രതീക്ഷ വെക്കാതെ തിയറ്ററിലെത്തണമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.മറുവശത്ത്, മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും 19 വർഷത്തിന് ശേഷം ഒരുമിച്ചെത്തിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് 'പാട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഇന്റർനാഷണൽ സ്പൈ ത്രില്ലർ ശൈലിയിലുള്ള ഈ ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവരാണ് നിർമ്മാണം നിർവഹിക്കുന്നത്. 2026ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരിക്കും 'പാട്രിയറ്റ്' എന്നാണ് സൂചന.

മറുവശത്ത്, മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും 19 വർഷത്തിന് ശേഷം ഒരുമിച്ചെത്തിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് 'പാട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഇന്റർനാഷണൽ സ്പൈ ത്രില്ലർ ശൈലിയിലുള്ള ഈ ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവരാണ് നിർമ്മാണം നിർവഹിക്കുന്നത്. 2026ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരിക്കും 'പാട്രിയറ്റ്' എന്നാണ് സൂചന.

English Summary: April–May 2026 will see two major Malayalam releases: Drishyam 3 starring Mohanlal and Patriot featuring both Mammootty and Mohanlal.

Related Stories

No stories found.
Madism Digital
madismdigital.com