

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ആസിഫ് അലി. മറ്റു മേഖലകളിലെന്ന പോലെ സിനിമാരംഗത്തും ലഹരി ഉപയോഗമുണ്ട്, ഇത് കണ്ടെത്തി തടയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും നടൻ ആസിഫ് അലി പറഞ്ഞു. സിനിമകളിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് പരമാവധി മാറിനിൽക്കാൻ താൻ ശ്രമിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമകളിൽ പകർത്തുന്നതെന്നും, എന്നാൽ സിനിമ ഒരിക്കലും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പെയ്നായ 'ഓപ്പറേഷൻ തൂഫാന്റെ' ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
കേരളത്തെ പൂർണ്ണമായും മയക്കുമരുന്ന് മുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. പൊലീസിന്റെ നടപടികൾ താൽക്കാലികമാണെന്ന് കരുതി ഇപ്പോൾ ഒളിച്ചിരിക്കുന്ന ലഹരി മാഫിയയുടെ അടിവേരറുക്കാൻ തന്നെയാണ് തീരുമാനം. ഇതിൽ നിന്ന് പൊലീസ് പിന്നോട്ടില്ലെന്നും, മയക്കുമരുന്ന് സംഘങ്ങൾ ഈ വഴി അവസാനിപ്പിച്ചില്ലെങ്കിൽ പൊലീസ് തൊട്ടുപിന്നാലെയുണ്ടെന്ന മുന്നറിയിപ്പും മന്ത്രി നൽകി.
പദ്ധതിയുടെ രണ്ടാം ഘട്ടമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. ഇതിലൂടെ ലഹരി ഉപയോഗിക്കില്ലെന്ന് കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുന്നുണ്ട്.
Actor Asif Ali has said that drug abuse in the film industry should be identified and prevented, stressing that it is everyone's responsibility. Speaking at the launch of Kerala Police's anti-drug campaign Operation Toofan in Idukki, he also stated that he tries to avoid acting in scenes that depict drug use