ഒടുവില്‍ മഞ്ഞുരുകി; ഹരീഷ് കണാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എന്‍എം ബാദുഷ

സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവരുന്നത്
Hareesh Kanaran with Producer Badusha
Hareesh Kanaran with Producer Badusha
Published on

നടന്‍ ഹരീഷ് കണാരനുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങള്‍ അവസാനിച്ചെന്ന സൂചന നല്‍കി നിർമ്മാതാവ് എന്‍എം ബാദുഷ. 'സുഹൃത്തും നടനുമായ നിർമ്മൽ പാലാഴിയുടെ കേറിത്താമസത്തിനിടയിൽ' എന്ന തലക്കെട്ടോടെ ഹരീഷ് കണാരനോപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ബാദുഷ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളിലുണ്ടാക്കിയ സൈബർ ആക്രമണങ്ങളും കെട്ടടങ്ങി തുടങ്ങുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാദുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Hareesh Kanaran with Producer Badusha
'അഭിലാഷ് പിള്ള ചതിച്ചു, ജീവിക്കാൻ നിവൃത്തിയില്ല'; നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണം പരിശോധിക്കാൻ നിർമാതാക്കളുടെ സംഘടന

നേരത്തെ ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുമായി ഉടലെടുത്ത തർക്കങ്ങൾ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കടമായി വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു നടൻ ഹരീഷ് ഉയർത്തിയ ആരോപണം. ഹരീഷിന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ അന്ന് മറുപടി പറഞ്ഞിരുന്നു. വിഷയത്തിൽ പണം നൽകാൻ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാദുഷയുടെ സോഷ്യൽ ഹാൻഡിലുകളിൽ കമൻറുകളുമായി രംഗത്തുവന്നത്.

ഇതോടുകൂടി ഇരുചേരികളായി തിരിഞ്ഞുള്ള വലിയ സൈബർ ആക്രമണങ്ങളും സമൂഹ മാധ്യങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം എത്തിയതോടെ ഇരുവരെയും പിന്തുണച്ചവർ തന്നെ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമീപകാലത്ത് ബാദുഷയുടെ സമൂഹ മാധ്യമ പോസ്റ്റുകളിൽ നിറഞ്ഞിരുന്ന പരിഹാസ കമന്റുകൾ പുതിയ ചിത്രത്തിലും എത്തുന്നുണ്ട്.

English Summary: NM Badusha surprised social media users by sharing a photo with Harish Kanaran amid their widely discussed financial dispute. The post, captioned about visiting friend Nirmal Palazhi’s new home, has sparked fresh reactions online after weeks of cyber clashes between supporters of both sides.

Madism Digital
madismdigital.com