"ഇയാൾ അധികാരം പ്രയോഗിക്കാൻ കഴിയുന്നവരോട് എങ്ങനെ പെരുമാറും?"; ബാലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികൾ, പ്രതികരിക്കാതെ സിനിമ ലോകം

സ്വിമ്മിംഗ് പൂളിലെ അതിക്രമത്തിന് പിന്നാലെ നടൻ ബാലു വർഗീസിനെതിരെ വക്കീൽ നോട്ടീസുമായി യുവതി. താനടക്കം നാല് സ്ത്രീകൾക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.
"ഇയാൾ അധികാരം പ്രയോഗിക്കാൻ കഴിയുന്നവരോട് എങ്ങനെ പെരുമാറും?"; ബാലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികൾ, പ്രതികരിക്കാതെ സിനിമ ലോകം
Published on: 

യുവനടന്‍ ബാലു വര്‍ഗീസ് മോശമായി പെരുമാറിയെന്ന ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോഴും കാര്യമായ പ്രതികരണങ്ങളില്ലാതെ സിനിമ ലോകം. സ്വിമ്മിങ് പൂളില്‍ വെച്ച് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാരോപിച്ച് നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതി വക്കീല്‍ നോട്ടീസ് അയച്ചെന്ന റിപ്പോര്‍ട്ട് 'ദി ന്യൂസ് മിനിറ്റ്' ആണ് പുറത്തുവിട്ടത്. ബാലു വര്‍ഗീസിന്റെ പെരുമാറ്റം ഒരു വ്യക്തിക്കെതിരെയുള്ള ഒറ്റപ്പെട്ട പരാതിയെന്നതിലുപരി, ഒട്ടനവധി സ്ത്രീകള്‍ക്ക് സമാനമായ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഭാവിയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന രേഖാമൂലമുള്ള ഉറപ്പും വേണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

"ഇയാൾ അധികാരം പ്രയോഗിക്കാൻ കഴിയുന്നവരോട് എങ്ങനെ പെരുമാറും?"; ബാലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികൾ, പ്രതികരിക്കാതെ സിനിമ ലോകം
കേരളത്തിലെ ആദ്യ ഡോൾബി സിനിമ ഫോർട്ട് കൊച്ചിയിൽ; ഇവിഎം സിനിമാസിൽ പുതിയ ദൃശ്യ-ശ്രാവ്യ അനുഭവം

"ഞാനടക്കം ഇവരാരും ഇയാളുടെ കീഴിൽ ജോലി ചെയ്യുന്നവരോ മറ്റ് ഏതെങ്കിലും തരത്തിൽ ഇയാൾക്ക് നമ്മുടെ മുകളിൽ അധികാരം സ്ഥാപിക്കാൻ അവസരമുള്ളവരോ ആയിരുന്നില്ല. എന്നിട്ട് പോലും ഇയാളിൽ നിന്ന് മോശമായ പെരുമാറ്റം ഞങ്ങൾക്ക് നേരെയുണ്ടായി. ഇയാൾക്ക് അധികാരം പ്രയോഗിക്കാൻ കഴിയുന്ന അവസ്ഥയിൽ ഉള്ളവരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നാണ് ഞാൻ ചിന്തിക്കുന്നത്,"എന്ന് യുവതി വ്യക്തമാക്കുന്നു.

സ്വിമ്മിംഗ് പൂളിൽ വെച്ച് ബാലു വർഗീസ് തന്റെ ശരീരത്തിൽ ബലമായി സ്പർശിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് പൂർണ്ണ ബോധ്യമുണ്ടെന്നും, സംഭവം നടന്ന ഉടൻ തന്നെ നടന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തതായും യുവതി വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലു വർഗീസിന്റെ പ്രതികരണം. താൻ നിലപാടിൽ ഉറച്ചുനിന്നതോടെ നടൻ അന്ന് ക്ഷമ ചോദിച്ചിരുന്നു. അവിടെനിന്ന് മടങ്ങിയ ശേഷം ഭർത്താവിനോട് കാര്യങ്ങൾ വിശദീകരിക്കുകയും, തൊട്ടടുത്ത ദിവസം അദ്ദേഹം ബാലു വർഗീസിനോട് സംസാരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും അബദ്ധത്തിൽ കൈ തട്ടിയതാണെന്ന വിശദീകരണമാണ് നടൻ ആവർത്തിച്ചത്. വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധത്തിൽ സംഭവിക്കാൻ സാധ്യതയില്ലെന്നും പരാതിക്കാരി ഉറപ്പിച്ചു പറയുന്നു.

"ഇയാൾ അധികാരം പ്രയോഗിക്കാൻ കഴിയുന്നവരോട് എങ്ങനെ പെരുമാറും?"; ബാലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികൾ, പ്രതികരിക്കാതെ സിനിമ ലോകം
പ്രസ് ഫ്രീഡത്തിന്റെ ഗതികേട്

തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായതെന്നും, അതുകൊണ്ടാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു. താനുൾപ്പെടെ നാല് സ്ത്രീകൾക്ക് നേരെ ബാലുവിൽ നിന്ന് സമാനമായ രീതിയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ ആരോപണം.

കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലു വർഗീസിൽനിന്ന് സമാനമായ രീതിയിൽ മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തി. ഒന്നിനൊന്ന് പുറകെ സമാനമായ ആരോപണങ്ങൾ ഉയർന്നു വരുമ്പോഴും, ഈ വിഷയങ്ങളിൽ നടൻ ബാലു വർഗീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Summary

Actor Balu Varghese is facing allegations of inappropriate physical contact at a swimming pool, with a woman reportedly sending him a legal notice seeking an apology and a written assurance against repeating such behaviour. According to a report by The News Minute, the complainant alleges that three other women had similar experiences. The actor has not issued an official response, according to the report.

Madism Digital
madismdigital.com