ഉത്തരം മുട്ടുമ്പോൾ പരദൂഷണം പറയുന്നു, അൻസിബയ്ക്ക് സുഹൃത്തുണ്ടായാൽ സംഘടനയ്ക്ക് എന്ത്? ലക്ഷ്മിപ്രിയയ്ക്ക് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തിൽ മോശം കഥകൾ മെനയുന്നത് ഈ കാലഘട്ടത്തിന് ചേർന്നതല്ല
ഉത്തരം മുട്ടുമ്പോൾ പരദൂഷണം പറയുന്നു, അൻസിബയ്ക്ക് സുഹൃത്തുണ്ടായാൽ സംഘടനയ്ക്ക് എന്ത്?  ലക്ഷ്മിപ്രിയയ്ക്ക് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി
Published on

നടി അൻസിബ ഹസ്സന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ലക്ഷ്മിപ്രിയയ്ക്ക് എതിരെ ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തിൽ മോശം കഥകൾ മെനയുന്നത് ഈ കാലഘട്ടത്തിന് ചേർന്നതല്ലെന്ന് ഭാഗ്യലക്ഷ്മി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി. ഉത്തരം മുട്ടുമ്പോൾ പരദൂഷണം പറയുന്നതിലൂടെ ലക്ഷ്മിപ്രിയ സ്വയം പരിഹാസ്യയാവുകയാണെന്നും അവർ തുറന്നടിച്ചു

ഉത്തരം മുട്ടുമ്പോൾ പരദൂഷണം പറയുന്നു, അൻസിബയ്ക്ക് സുഹൃത്തുണ്ടായാൽ സംഘടനയ്ക്ക് എന്ത്?  ലക്ഷ്മിപ്രിയയ്ക്ക് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി
'ഇനിയും സത്യങ്ങള്‍ മറച്ചുവയ്ക്കരുത്, നിന്റെ മൗനം ആപത്ത്'; അന്‍സിബയ്ക്ക് മുന്നറിയിപ്പുമായി സുഹൃത്തിന്റെ പോസ്റ്റ്

"ലക്ഷ്മിപ്രിയയെ സോഷ്യൽ മീഡിയ കടന്നാക്രമിക്കുന്നത് കാണുമ്പോൾ സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ ഇത് സംസാരിക്കുന്നത്. പക്ഷേ, അതിനുള്ള സാഹചര്യം നിങ്ങളായിട്ട് തന്നെ ഉണ്ടാക്കിക്കൊടുക്കുന്നതല്ലേ? എന്ത് പറയണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ബോധവുമില്ല. അമ്മ സംഘടനയ്ക്കുള്ളിൽ നിങ്ങളും അൻസിബയും തമ്മിൽ പ്രശ്നങ്ങളുണ്ടായപ്പോൾ നിങ്ങളാരും അത് ഗൗരവത്തോടെ കണ്ടില്ല. ഒടുവിൽ അവർ ജനറൽ ബോഡിയിൽ തെളിവ് സഹിതം കാര്യങ്ങൾ പറഞ്ഞപ്പോൾ മറുപടിയില്ലാതെ നിങ്ങൾക്കെല്ലാവർക്കും രാജിവെച്ച് ഇറങ്ങേണ്ടി വന്നു. പുറത്തുവന്നതിന് ശേഷം അൻസിബയെക്കുറിച്ച് വളരെ മോശമായ കഥകളാണ് നിങ്ങൾ ഉണ്ടാക്കുന്നത്. അവൾ മദ്യപിക്കുമെന്നോ സുഹൃത്തുണ്ടെന്നോ ഒക്കെ പറയുന്നത് അവളുടെ വ്യക്തിപരമായ കാര്യമാണ്. അത് സംഘടനയുമായി എന്താണ് ബന്ധം? അൻസിബയുടെ സ്വകാര്യ ജീവിതമാണോ നിങ്ങളുടെ പ്രശ്നം? നിങ്ങൾക്ക് അൻസിബയോട് എതിരഭിപ്രായമുണ്ടെങ്കിൽ അത് കോടതി വഴി സംസാരിക്കണം. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്ന് ഒരു പെൺകുട്ടിയെക്കുറിച്ച് ഇല്ലാത്ത കഥകൾ ഉണ്ടാക്കരുത്. 2026-ൽ ജീവിക്കുന്ന മനുഷ്യർ ഇത്തരം കുലസ്ത്രീ പരിവേഷങ്ങൾ കണ്ട് ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല

സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് അവകാശമുണ്ടെന്നും എന്നാൽ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാൻ അധികാരമില്ലെന്നും ഇനിയും ഇത്തരത്തിലുള്ള പരദൂഷണങ്ങൾ തുടർന്നാൽ സമൂഹം വിമർശിച്ചുകൊണ്ടേയിരിക്കുമെന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്മി തന്റെ വീഡിയോ അവസാനിപ്പിച്ചത്

Summary

Dubbing artist and activist Bhagyalakshmi has criticized Lakshmi Priya for making remarks about the personal life of actress Ansiba Hassan. Bhagyalakshmi argued that personal choices should not be dragged into organizational disputes and urged discussions to remain focused on relevant issues

Madism Digital
madismdigital.com