

മലയാള സിനിമയിലെ പ്രിയനടി ഭാവന നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അനോമി'. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുക്കിയ ഈ സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഭാവനയുടെ 90-ാമത്തെ സിനിമയാണ്.
ചിത്രം മികച്ച തിയേറ്റർ അനുഭവം ആയിരിക്കുമെന്നാണ് ഭാവന പറയുന്നത്. 'അനോമി'യുടെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ നടന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. "കുറേ നാളുകൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ എത്തുന്നത്. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് 'അനോമി' ഉറപ്പായും ഇഷ്ടമാകും. 'സ്ട്രേഞ്ചർ തിങ്സ്' പോലുള്ള സീരീസുകൾ ഇഷ്ടപ്പെടുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചെറിയ സൈ-ഫൈ എലമെന്റുള്ള സിനിമയാണിത്. തിയറ്ററിൽ കാണുമ്പോൾ മികച്ച അനുഭവമാകും." ഭാവന പറഞ്ഞു.
സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിന്റെ റോളിലാണ് ഭാവന എത്തുന്നത്. ട്രെയിലറും ടീസറും സൂചിപ്പിക്കുന്നത് ഭാവനയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തവുമായ കഥാപാത്രമാണിത്. ചിത്രത്തിന്റെ ടാഗ്‌ലൈൻ: "ദ ഇക്വേഷൻ ഓഫ് ഡെത്ത്" (മരണത്തിന്റെ സമവാക്യം). എന്നാണ്. റഹ്മാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു അഗസ്ത്യ ബിനു പപ്പു, ഷെബിൻ ബെൻസൺ അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണിത്. ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഭാവന തന്നെ നിർമാണ പങ്കാളിയാകുന്നു. സുജിത് സാരംഗ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഹർഷവർധൻ രാമേശ്വർ ആണ് സംഗീതം നൽകിയിരിക്കുന്നത്. കിരൺ ദാസിന്റെതാണ് എഡിറ്റിങ്.
ഏഴ് ഷെഡ്യൂളുകളിലായി 100 ദിവസത്തിലധികം ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകൾ മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്. 'ഗ്യാങ്സ് ഓഫ് വസേപ്പൂർ', 'ഹൈദർ' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റായ ജെ.ഡി.യാണ് കളറിങ് നിർവഹിച്ചത്. ആക്ഷൻ കോറിയോഗ്രഫി: ആക്ഷൻ സന്തോഷ്, തവസി രാജ്. ഓഡിയോഗ്രഫി: സിങ്ക് സിനിമ. സൗണ്ട് മിക്സ്: ഫസൽ എ ബക്കർ. കോസ്റ്റ്യൂം: സമീറ സനീഷ്. ആർട്ട്: അരുൺ ജോസ്. മേക്കപ്പ്: അമൽ ചന്ദ്രൻ. പിആർഒ: ശബരി. ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ. ജനുവരി 30, ന് തിയറ്ററുകളിലെത്തുന്ന 'അനോമി' മലയാള സിനിമയ്ക്ക് ഒരു പുതിയ ത്രില്ലിങ് അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
English Summary: Bhavana returns to the big screen with Anomi, a sci-fi mystery thriller directed by Riyas Marath, set for theatrical release on January 30.