പ്രമോഷന്‍ വിവാദം; ബിജു മേനോന്‍ 15 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍ണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

നിര്‍മാതാവിന് നല്‍കേണ്ട തുക, ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്ന് ഈടാക്കണമെന്ന നിലപാടാണ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്നത്
പ്രമോഷന്‍ വിവാദം; ബിജു മേനോന്‍ 15 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍ണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
Published on

കൊച്ചി: സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് നടന്‍ ബിജു മേനോനെതിരെ നിര്‍മാതാവ് അനൂപ് കണ്ണന്‍ ഉയര്‍ത്തിയ പരാതിയില്‍ നടപടി സ്വീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിർമാതാവിനുണ്ടായ നഷ്ടം പരിഹരിക്കാനായി 15 ലക്ഷം രൂപ അനൂപ് കണ്ണന് നല്‍കണമെന്ന് ബിജു മേനോനോട് നിര്‍ദേശിച്ചതായിയാണ് റിപ്പോർട്ട്.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പത്ത് ദിവസം സഹകരിക്കാമെന്ന വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ നടന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹകരണം ലഭിച്ചില്ലെന്നും അതുവഴി സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് അനൂപ് കണ്ണന്‍റെ ആരോപണം. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അസോസിയേഷന് പരാതി നല്‍കിയതായും വിവരമുണ്ട്.

നിര്‍മാതാവിന് നല്‍കേണ്ട തുക, ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്ന് ഈടാക്കണമെന്ന നിലപാടാണ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം ഭാവിയില്‍ സഹകരണം പുനഃപരിശോധിക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കരാറനുസരിച്ച് പ്രമോഷന്‍ അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കേണ്ടതുണ്ടെന്നും, സിനിമയുടെ വിപണനത്തിന് താരങ്ങളുടെ സാന്നിധ്യം നിര്‍ണായകമാണെന്നും അനൂപ് കണ്ണന്‍ പ്രതികരിച്ചു. സഹകരിക്കാത്ത പക്ഷം പ്രതിഫലത്തില്‍ നിന്ന് തുക കുറയ്ക്കാമെന്ന എഴുത്തുപരമായ അറിയിപ്പ് നല്‍കിയിരുന്നുവെന്നും നിര്‍മാതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

English Summary: Producers’ Association directs Biju Menon to pay ₹15 lakh to Anoop Kannan for skipping promotions

Related Stories

No stories found.
Madism Digital
madismdigital.com