ടി വി കെ മുതല്‍ തൂക്കിലേറ്റല്‍ ദൃശ്യങ്ങള്‍ വരെ; വിജയ് ചിത്രം 'ജനനായകനില്‍' സെന്‍സര്‍ ബോര്‍ഡ് വരുത്തിയ പ്രധാന മാറ്റങ്ങള്‍

ഓഡിയോയിലും വീഡിയോയിലും ടി വി കെ എന്ന പ്രയോഗം പൂര്‍ണമായും ഒഴിവാക്കി. സിനിമയുടെ ദൈര്‍ഘ്യത്തില്‍ വലിയ മാറ്റം വരാത്ത രീതിയിലാണ് ഈ ഭാഗം മ്യൂട്ട് ചെയ്തിരിക്കുന്നത്.
ടി വി കെ മുതല്‍ തൂക്കിലേറ്റല്‍ ദൃശ്യങ്ങള്‍ വരെ; വിജയ് ചിത്രം 'ജനനായകനില്‍' സെന്‍സര്‍ ബോര്‍ഡ് വരുത്തിയ പ്രധാന മാറ്റങ്ങള്‍
Published on

തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച 'ജനനായകന്‍' ഏഴ് മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ "എ" സര്‍ട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 24-നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് ചിത്രത്തില്‍ നിന്നും നിരവധി ഭാഗങ്ങള്‍ സിനിമയില്‍ നിന്നും വെട്ടിമാറ്റിയിട്ടുണ്ട്. പ്രധാന മാറ്റങ്ങളിലൊന്ന് ടി വി കെ എന്ന വാക്കിന്റെ ഉപയോഗം നീക്കം ചെയ്തു എന്നതാണ്. ചിത്രത്തില്‍ വിജയ്യുടെ കഥാപാത്രത്തിന്റെ പേര് 'ദളപതി വെട്രി കൊണ്ടാന്‍' എന്നാണ്. ഇതിന്റെ ചുരുക്കരൂപമായാണ് ടി വി കെ എന്ന് ഉപയോഗിച്ചിരിക്കുന്നത്. വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരും ടിവികെ എന്നാണ്.

ഓഡിയോയിലും വീഡിയോയിലും ടി വി കെ എന്ന പ്രയോഗം പൂര്‍ണമായും ഒഴിവാക്കി. സിനിമയുടെ ദൈര്‍ഘ്യത്തില്‍ വലിയ മാറ്റം വരാത്ത രീതിയിലാണ് ഈ ഭാഗം മ്യൂട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ 110 മിനിറ്റിലെ 'അംബേദ്കര്‍ സട്ടം (അംബേദ്കര്‍ നിയമം) ടിവികെ സട്ടം' എന്ന സംഭാഷണം മാറ്റിയിട്ടുണ്ട്. പുസ്തകം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം അതിന്റെ കവര്‍ പേജില്‍ അംബേദ്കറുടെ ചിത്രം കാണിക്കണം എന്ന രീതിയില്‍ ഒരു സംഭാഷണം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പതാക നിലത്തുവീഴുന്ന ദൃശ്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. 'ഭാഗവതം', 'രംഗനാഥര്‍' എന്നീ വാക്കുകളും തെറിവാക്കുകളു മ്യൂട്ട് ചെയ്തു.

ഓപ്പറേഷന്‍ മെലൂഹയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗങ്ങളില്‍ 'ഓം' എന്ന് പറയുന്നിടത്തെല്ലാം അത് ഒഴിവാക്കി. 'ന്യൂ ഇന്ത്യ' എന്ന വാക്കും നീക്കി. സദ്ദാം ഹുസൈന്റെ തൂക്കിലേറ്റലുമായി ബന്ധപ്പെട്ട വാക്കുകള്‍ അടങ്ങിയ ദൃശ്യങ്ങള്‍ക്ക് പകരം ദൃശ്യങ്ങള്‍ വെക്കുകയോ ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ ബാഡ്ജ് ആദരവില്ലാത്ത രീതിയില്‍ താഴേക്ക് ഉരുട്ടിവിടുന്ന ദൃശ്യം മാറ്റി പകരം ദൃശ്യം ഉള്‍പ്പെടുത്തി. കുട്ടിയെ പൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പകരം ദൃശ്യങ്ങള്‍ നല്‍കി. 'സിലുവൈല' എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും 'ഷീലാ റാണി' എന്ന പേര് സിനിമയില്‍ വരുന്നിടത്തെല്ലാം മാറ്റി പകരം പേര് നല്‍കുകയും ചെയ്തു. കട്ടുകളൊക്കെ കഴിഞ്ഞ് മൂന്നു മണിക്കൂറും മൂന്നു മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ടി വി കെ മുതല്‍ തൂക്കിലേറ്റല്‍ ദൃശ്യങ്ങള്‍ വരെ; വിജയ് ചിത്രം 'ജനനായകനില്‍' സെന്‍സര്‍ ബോര്‍ഡ് വരുത്തിയ പ്രധാന മാറ്റങ്ങള്‍
ഹോളിവുഡിന്റെ അച്ചുകൾ തകർത്ത് ഹിമേഷ് പട്ടേൽ; 'ദി ഒഡീസി'യിലെ കാസ്റ്റിങ് ചർച്ചയാകുന്നതെന്തുകൊണ്ട്?

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനില്‍ വിജയ്, പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം പൊങ്കല്‍ പ്രമാണിച്ച് ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്നു പദ്ധതിയിട്ടിരുന്നത്. 2025 ഡിസംബര്‍ 19-നാണ് ചിത്രം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് പരിശോധനാ സമിതി ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. ഈ മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യോഗ്യമാണെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ പരിശോധനാ സമിതിയിലെ ഒരംഗത്തിന്റെ ആഭ്യന്തര പരാതിയെത്തുടര്‍ന്ന് നടപടികള്‍ തടസ്സപ്പെടുകയും ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

സര്‍ട്ടിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒരു മാസത്തെ നിയമപോരാട്ടങ്ങള്‍ക്കും സുപ്രീം കോടതി സന്ദര്‍ശനത്തിനും ശേഷം ഹര്‍ജി പിന്‍വലിച്ചതോടെ ചിത്രം വീണ്ടും റിവൈസിങ് കമ്മിറ്റിയുടെ പക്കല്‍ തന്നെ തുടര്‍ന്നു. ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ ചെയ്യാത്ത ഹൈ-ഡെഫനിഷന്‍ കോപ്പി ഓണ്‍ലൈനില്‍ ചോര്‍ന്നത് പ്രതിസന്ധി വീണ്ടും വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്ന് തമിഴ്നാട് പൊലീസ് ഒരു ഫ്രീലാന്‍സ് ഫിലിം എഡിറ്റര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. വ്യാജ പതിപ്പ് ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് ഏകദേശം 1.2 കോടിയിലധികം ആളുകള്‍ ചിത്രം കണ്ടതായി പ്രൊസിക്യൂഷന്‍ പിന്നീട് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മാസങ്ങള്‍ കടന്നുപോയതോടെ ചിത്രത്തിന്റെ അവസ്ഥയെക്കുറിച്ചും റിലീസ് തീയതിയെക്കുറിച്ചും അഭ്യൂഹങ്ങള്‍ പടര്‍ന്നു. സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന രീതിയിലുള്ള ഒരു വ്യാജ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ഇതിനിടയില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.

Summary

Vijay's highly anticipated final film as an actor, Jana Nayagan, has finally received its censor certificate after nearly seven months of delays and legal hurdles. Ahead of its July 24 theatrical release, the Central Board of Film Certification (CBFC) ordered several edits, including the complete removal of references to 'TVK', the abbreviation shared by Vijay's character and his political party, Tamilaga Vettri Kazhagam.

Madism Digital
madismdigital.com