Ranveer Singh
Ranveer SinghImage: Dhurandhar 2

'ധുരന്ദർ 2' ഉടനെത്തും; ഇത്തവണ 5 ഭാഷകളിൽ

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്‍ത 'അനിമലി'ന്റെ ലൈഫ് ടൈം കളക്ഷനെയും ചിത്രം മറികടന്നിട്ടുണ്ട്
Published on

രൺവീർ സിം​ഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ദർ' ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയിലേക്ക് മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ 944 കോടിയും, ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 729 കോടിയും 'ധുരന്ദർ' നേടിക്കഴിഞ്ഞു. ഉടൻ തന്നെ 1000 കോടിയിലേക്ക് ഉയരുമെന്ന് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, 'ധുരന്ദറി'ന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്.

രൺവീർ സിംഗിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രത്തിന്‍റെ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് തിയതി നിർമാതാക്കൾ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19ന് ധുരന്ദർ 2 തിയേറ്ററുകളിലെത്തും. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് രണ്ടാം ഭാ​ഗം റിലീസ് ചെയ്യുന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഏതായാലും അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കൂടുതൽ അപ്പ്ഡേറ്റുകൾ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

നേരത്തെ കേരളത്തിലും ചിത്രത്തിന് വലിയ വരവേൽപ്പ് ലഭി‌ച്ചിരുന്നു. ആദ്യ ദിനത്തിൽ തന്നെ ധുരന്ദർ ആഗോളതലത്തിൽ 32.5 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയത്. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്‍ത 'അനിമലി'ന്റെ ലൈഫ് ടൈം കളക്ഷനെയും ചിത്രം മറികടന്നിട്ടുണ്ട്. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്.

അതേസമയം, 'ദി താജ് സ്റ്റോറി,' 'ദി ബംഗാൾ ഫയൽസ്,' പോലുള്ള സംഘപരിവാർ പ്രൊപ്പ​ഗാണ്ട ചിത്രങ്ങളേക്കാൾ അപകടകരമായ സിനിമയാണ് 'ധുരന്ദർ' എന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി അഭിപ്രായപ്പെട്ടിരുന്നു. 'ധുരന്ദർ' എത്ര നന്നായി നിർമ്മിച്ചതാണെങ്കിലും അത് ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ധ്രുവ് റാഠി കൂട്ടിചേർത്തു. ‘ധുരന്ദറി'ന്റെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ല എന്ന് നടൻ ഹൃത്വിക് റോഷനും പറഞ്ഞിരുന്നു. ചിത്രത്തിന്റെ രാഷ്ട്രീയത്തെ വിമർശിച്ച് ധാരാളം പേർ രം​ഗത്ത് വരുന്നുണ്ട്.

ENGLISH SUMMARY: The makers of 'Dhurandar' have officially announced the release date of its sequel, Dhurandar 2. The Ranveer Singh–starrer, which is closing in on ₹1000 crore at the global box office, will release on March 19 next year in five languages - Hindi, Telugu, Kannada, Malayalam, and Tamil.

Madism Digital
madismdigital.com