ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായെത്തിയ ത്രില്ലർ ഴോണർ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗം 'ധുരന്ധർ: ദ റിവഞ്ച്' 2026 മാർച്ച് 19-ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റർ രൺവീർ സിംഗ് തന്റെ സമൂഹ മാധ്യമത്തിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. കടും ചുവപ്പ് നിറത്തിൽ ഒരുക്കിയിരിക്കുന്ന പോസ്റ്ററിൽ എഴുതിയിരിക്കുന്ന 'ദി റിവഞ്ച്' എന്ന വാചകത്തിൽ നിന്നും എന്തായിരിക്കും അടുത്ത ഭാഗത്തിന്റെ കഥ എന്നതിൽ പല പ്രവചനങ്ങളാണ് ആരാധകർ നടത്തുന്നത്.
ഇന്ത്യയിൽ നിന്നു മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന ചരിത്രം സൃഷ്ടിച്ച സിനിമയാണ് 'ധുരന്ധർ'. റിപ്പബ്ലിക് ദിനത്തിന്, റിലീസ് ചെയ്ത ചിത്രം വെറും 53 ദിവസങ്ങൾ കൊണ്ടാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. റിലീസ് ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 1.25 കോടിലധികം ചിത്രം നേടുകയും ചെയ്തു. ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന സിനിമ സ്വന്തമാക്കിയ 760 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ 'ധുരന്ധർ' ഭേദിച്ചത്.
ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്പൈ ത്രില്ലർ ചിത്രത്തിന് സാധിച്ചു. പാക് വിരുദ്ധത ഉണ്ടെന്ന് ആരോപിച്ച മിഡിൽ ഈസ്റ്റിലടക്കം നിരോധനം നേരിടേണ്ടി വന്നിട്ടും വിദേശ രാജ്യങ്ങളിൽ നിന്ന് 33 മില്യൺ ഡോളർ ആണ് ചിത്രം സ്വന്തമാക്കിയത്. ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ ഏകദേശം 1300 കോടി രൂപയാണ്. തിയേറ്റർ റിലീസിന് തടസം നേരിട്ട് ചിത്രം ഒടിടി റിലീസ് ചെയ്തപ്പോൾ പാകിസ്ഥാനിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയത് വലിയ വാർത്തയായിരുന്നു. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
English Summary: The sequel to the blockbuster spy thriller Dhurandhar, titled Dhurandhar: The Revenge, directed by Aditya Dhar and starring Ranveer Singh, is set to release in theatres on March 19, 2026.