'മാനസികാരോഗ്യം തകരും, ആത്മഹത്യ ചെയ്യാൻ തോന്നും'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഡിജെ സന

'സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുക' എന്ന ക്യാപ്ഷനോടെയുള്ള ഒരു റിയാക്ഷൻ വീഡിയോയാണ് സന പങ്കുവെച്ചത്.
'മാനസികാരോഗ്യം തകരും, ആത്മഹത്യ ചെയ്യാൻ തോന്നും'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഡിജെ സന
Published on

മലയാളത്തിലെ ശ്രദ്ധേയയായ ഡിജെയാണ് ‍സന. സ്റ്റേജ് പരിപാടികളിൽ ദിയ തിരഞ്ഞെടുക്കുന്ന വസ്ത്രധാരണം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പരിപാടിയ്ക്ക് പിന്നാലെ മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള സൈബറാക്രമണങ്ങൾക്കാണ് സനയെ തേടിയെത്തിയത്. വസ്ത്ര ധാരണത്തെ വിമർശിക്കുന്നതിനൊടൊപ്പം വലിയ രീതിയിൽ ബോഡി ഷേമിംഗ് പരാമർശങ്ങളും സനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. സ്ത്രീകളടക്കം നിരവധി പേരാണ് റിയാക്ഷൻ വീഡിയോകളുമായി സനയ്ക്ക് എതിരെ രം​ഗത്ത് എത്തിയത്.

ഇപ്പോഴിതാ, തനിക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സന. 'സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുക' എന്ന ക്യാപ്ഷനോടെയുള്ള ഒരു റിയാക്ഷൻ വീഡിയോയാണ് സന പങ്കുവെച്ചത്. ഇത് കേവലം വേദന മാത്രമല്ലെന്നും, അതിനും അപ്പുറം നിരന്തരമായി സംഭവിക്കുന്ന ഉപദ്രവവും ഭീഷണിപ്പെടുത്തലും ബോഡി ഷേമിംഗും ആണെന്നും സന പ്രതികരിച്ചു.

ഇത്തരം പ്രവർത്തികൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും, അത് ഈ ലോകത്തോട് വിട പറയണമെന്ന ചിന്തകളിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുമെന്നും സന ഓർമ്മിപ്പിച്ചു. സനയുടെ പ്രതികരണത്തേയും പലരും വീണ്ടും പരിഹസിക്കുന്നുണ്ടെങ്കിലും, ഇത്തരം ആക്രമണങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്ന് പറഞ്ഞ് സനയെ ചേർത്ത് പിടിക്കുന്നവരെയും സൈബറിടത് കാണാം.

English Summary: Malayalam DJ Sana has responded to intense cyberbullying and body-shaming comments she received saying that, the abuse goes beyond criticism and includes harassment and threats that can seriously harm a person’s mental health and even push them toward self-harm.

Related Stories

No stories found.
Madism Digital
madismdigital.com