'മറ്റൊരാൾക്കു കേൾക്കാൻ രസമുള്ള കാര്യം നമ്മൾ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോഹൻലാലിനൊപ്പം അഭിനയിക്കണം'; ഇഷ്ടങ്ങൾ പറഞ്ഞ് ബാലനിലെ അമ്മാമ

ലാലേട്ടനൊപ്പം ഒരു സ്ക്രീൻ പങ്കിടണമെന്നും വേലക്കാരി വേഷമായാലും മതിയെന്നും ഡോളി ജൂൺ
'മറ്റൊരാൾക്കു കേൾക്കാൻ രസമുള്ള കാര്യം നമ്മൾ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോഹൻലാലിനൊപ്പം അഭിനയിക്കണം'; ഇഷ്ടങ്ങൾ പറഞ്ഞ് ബാലനിലെ അമ്മാമ
Published on

മോഹൻലാലിൻ്റെ കൂടെ അഭിനയിക്കണമെന്ന മോഹവുമായി 'ബാലൻ' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ ഡോളി ജൂൺ (അമ്മാമ). ലാലേട്ടനൊപ്പം ഒരു സ്ക്രീൻ പങ്കിടണം. ലാലേട്ടനൊപ്പം സ്ക്രീൻ പങ്കിടണമെന്നത് വലിയ ആഗ്രഹമാണെന്നും അത് അമ്മയായിട്ടോ പെങ്ങളായിട്ടോ അല്ലെങ്കിൽ ഒരു വേലക്കാരി വേഷമായാലും മതിയെന്നും ഡോളി ജൂൺ പറയുന്നു.

''എനിക്ക് മോഹൻലാലിൻ്റെ കൂടെ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അദ്ദേഹത്തിൻ്റെ അമ്മയായിട്ടോ പെങ്ങളായിട്ടോ അല്ലെങ്കിൽ ചിലപ്പോൾ ഒരു വേലക്കാരി വേഷമായാലും മതി. ലാലേട്ടനൊപ്പം ഒരു സ്ക്രീൻ പങ്കിടണം. മമ്മൂട്ടിയുടെ കൂടെയും അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഇതൊക്കെ എൻ്റെ ചെറിയ ആഗ്രഹങ്ങളാണ്, നടക്കുമോയന്ന് പ്രതീക്ഷയൊന്നുമില്ല. എങ്കിലും ആഗ്രഹിക്കുന്നതിൽ പൈസയൊന്നും കൊടുക്കേണ്ടല്ലോ. ഏത് റോൾ കിട്ടിയാലും മികച്ച രീതിയിൽ ചെയ്യാൻ മടിയില്ല,'' ഡോളി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'മറ്റൊരാൾക്കു കേൾക്കാൻ രസമുള്ള കാര്യം നമ്മൾ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പം? മോഹൻലാലിനൊപ്പം അഭിനയിക്കണം'; ഇഷ്ടങ്ങൾ പറഞ്ഞ് ബാലനിലെ അമ്മാമ
'അമ്മാമ ചില്ലറക്കാരിയല്ല, ഒരു ആടുതോമ ലൈനാണ്, പക്കാ ലോക്കൽ'; റീൽസിൽനിന്ന് സ്‌ക്രീനിലേക്കെത്തിയ ജെൻസീ വൈബ്

തെറി പറയുന്നത് എനിക്ക് ഇഷ്ടമാണ്

''എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കൊച്ചുമകൻ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതാണ്. അവൻ എന്നെ ഇളക്കാൻ വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ എനിക്കു ദേഷ്യം വരും. അപ്പോഴാണ് ഞാൻ തെറി വിളിക്കുന്നത്. അവൻ അത് ക്യാമറയിൽ എടുക്കുന്നുണ്ടെന്ന വിവരം എനിക്കറിയില്ലായിരുന്നു . ജോലിക്കു പോകാതെ ഇങ്ങനെ മൊബൈലും കൊണ്ട് നടക്കുമ്പോൾ അധ്വാനിച്ചാലേ ജീവിക്കാൻ പറ്റൂയെന്ന് പറഞ്ഞ് ഞാൻ വഴക്കുണ്ടാക്കും, അപ്പോഴാണ് ഈ തെറിവിളികളൊക്കെ വരുന്നത്.

പിന്നെ ഞാൻ തെറി പറയുന്നത് അവനു വലിയ ഇഷ്ടമാണ്. അവൻ ദുബായിൽ ആയിരുന്നപ്പോൾ എന്നും വൈകുന്നേരം എന്നെ വീഡിയോ കോൾ ചെയ്യും. വന്നിട്ട് പറയും "അമ്മാമ്മേ, രണ്ട് തെറി പറ" എന്ന്. മറ്റൊരാൾക്ക് ഒരു രസമുള്ള കാര്യം നമ്മൾ ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം? ആർക്കും ഉപദ്രവമില്ലാത്ത കാര്യമാണല്ലോ. എങ്കിലും വളരെ മോശം വാക്കുകളൊന്നും ഞാൻ പറയാറില്ല, 'പുല്ല്' എന്നൊക്കെയാണ് സാധാരണ പറയാറുള്ളത് . ഈ റീലുകൾ കണ്ടിട്ടാണ് സിനിമയുടെ അണിയറപ്രവർത്തകർ എന്നെ തേടിയെത്തിയത്'

Summary

Dolly June, who won audience appreciation through her performance as Ammamma in Balan, has shared her dream of acting alongside Mohanlal and Mammootty. In a recent interview, she also spoke humorously about her grandson recording her playful scoldings and how those viral reels eventually led her to cinema

Madism Digital
madismdigital.com