സെൻസർ കഴിഞ്ഞു; ദൃശ്യം 3 ടീസർ ഉടനെത്തും

ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയായിരിക്കില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു
സെൻസർ കഴിഞ്ഞു; ദൃശ്യം 3 ടീസർ ഉടനെത്തും
Published on

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ക്രൈം-ത്രില്ലർ സീരീസ് ചിത്രമാണ് ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കോമ്പൊയിൽ പിറന്ന ചിത്രം നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്യപ്പെട്ടത്. അവസാന ഭാഗമായിരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സീരിസിലെ മൂന്നാം ഭാഗത്തിന്റെ ടീസർ സെൻസർ നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഏപ്രിൽ 2നായിരിക്കും ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറിന് എത്തുന്നത്. ടീസർ റിലീസ് സംബന്ധിച്ച അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ വർഷത്തെ വിഷു റിലീസുകളിൽ ദൃശ്യം 3 ആണോ ബോക്സ് ഓഫീസ് തൂക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ജോർജ്കുട്ടി എന്ന മോഹൻലാൽ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷം എന്തെല്ലാം മാറ്റങ്ങളായിരിക്കും മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയായിരിക്കില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതിലൂടെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 350 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദൃശ്യം ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

English Summary: The teaser of Drishyam 3, starring Mohanlal and directed by Jeethu Joseph, has completed censor formalities. The 1.44-minute teaser is expected to be released soon, while the film is scheduled for a worldwide theatrical release on April 2. The movie has already secured a massive deal with Panorama Studios for global theatrical and digital rights.

Related Stories

No stories found.
Madism Digital
madismdigital.com