ജോത്സ്യനാണോ? ‘ഇന്ത്യൻ 2’, ‘തഗ്‌ലൈഫ്’, ‘പരാശക്തി’; ദുൽഖറിന്റെ ദീർഘവീക്ഷണം അപാരമെന്ന് പ്രേക്ഷകർ

കമല്‍ഹാസൻ നായകനായ ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷമായിരുന്നു ദുൽഖറിന് നൽകിയത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം ദുൽഖർ അത് വേണ്ടെന്ന് വയ്കുകയായിരുന്നു.
ജോത്സ്യനാണോ? ‘ഇന്ത്യൻ 2’, ‘തഗ്‌ലൈഫ്’, ‘പരാശക്തി’; ദുൽഖറിന്റെ ദീർഘവീക്ഷണം അപാരമെന്ന് പ്രേക്ഷകർ
Published on

ദുൽഖർ സൽമാന് ബോക്സ് ഓഫീസ് വിജയങ്ങളേയും, പരാജയങ്ങളേയും മുൻകൂട്ടി കാണാനുള്ള കഴിവുണ്ടെന്ന് സോഷ്യൽ മീഡിയ. കൃത്യമായ തിരക്കഥാ ബോധമാണ് ദുൽഖറിന്റെ വിജയത്തിന് പിന്നിലെന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. നിലവിൽ റിലീസ് അയ ചിത്രങ്ങളുടെ പരാജയവും ദുൽഖറിന്റെ ബോക്സ് ഓഫിസ് വിജയങ്ങളും ചേർത്തു വായിക്കുമ്പോൾ, അദ്ദേഹം ഇലുമിനാറ്റിയാണെന്ന് വരെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.

വലിയ ഹൈപ്പിലെത്തിയ തമിഴ് ചിത്രങ്ങളായ 'ഇന്ത്യൻ ടു'വും 'തഗ് ലൈഫും' 'പരാശക്തി'യും നേരത്തെ ദുൽഖറിന് പറഞ്ഞു വെച്ച ചിത്രങ്ങളായിരുന്നു. ഇവയെല്ലാം തന്നെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ദുൽഖർ ഈ പരാജയം മുൻകൂട്ടി കണ്ട്, അതിൽ നിന്നും പിന്മാറി എന്നതിനാണ് പ്രേക്ഷകർ നടനെ പ്രശംസിക്കുന്നത്. ഈ വിഷയത്തിൽ ഒരുപാട് മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കമല്‍ഹാസൻ നായകനായ ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷമായിരുന്നു ദുൽഖറിന് നൽകിയത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം ദുൽഖർ അത് വേണ്ടെന്ന് വയ്കുകയായിരുന്നു. മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിൽ 37 വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം വരുന്നു എന്നതായിരുന്നു 'തഗ് ലൈഫി'ന്റെ ഏറ്റവും വലിയ ആകർഷണം. ചിത്രത്തിൽ ചിമ്പു ചെയ്ത വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ദുൽഖറിനെയായിരുന്നു. എന്നാൽ അതിൽ നിന്നും ദുൽഖർ പിന്മാറുകയായിരുന്നു. സമാനമായി, 'പരാശക്തി'യിലും ഇത് തന്നെ സംഭവിച്ചു. ദുൽഖർ ഈ ചിത്രങ്ങളിൽ നിന്ന് പിന്മാറിയപ്പോൾ അത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ പിന്നീട് കഥ മാറി.

ദുൽഖർ അവസാനമായി അഭിനയിച്ച 'കാന്ത,' അതിന് മുൻപ് റിലീസ് ആയ 'ലക്കി ബാസ്കർ,' 'കൽക്കി,' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 'ലക്കി ഭാസ്കർ' തെലു​ങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം നേടുകയും ചെയ്തു. അതുപോലെ, കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് 6000 വർഷങ്ങൾക്കു ശേഷമുള്ള അപ്പോകലിപ്റ്റിക് ലോകത്തെ വരച്ചുകാട്ടിയ 'കൽക്കി'യും, ദുൽഖറിന് നടിപ്പ് ചക്രവർത്തി എന്ന് പേര് നേടിക്കൊടുത്ത 'കാന്ത'യും, അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മികച്ച തീരുമാനങ്ങളായിരുന്നു.

English Summary: Social media is praising Dulquer Salmaan for his sharp script sense and ability to foresee box-office outcomes.

Related Stories

No stories found.
Madism Digital
madismdigital.com