മാസ് ആക്ഷനുമായി ദുൽഖറിന്റെ 'ഐ ആം ഗെയിം'; ചിത്രം ഓണം റിലീസ്

തമിഴ് സംവിധായകൻ മിഷ്കിൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
I AM GAME MOVIE POSTER
I AM GAME MOVIE POSTERImage Credit: Instagram
Published on

ദുൽഖർ സൽമാന്റെ നാല്പതാമത് ചിത്രമായ 'ഐ ആം ഗെയിം' 2026 ൽ ഓണം റിലീസായെത്തുന്നു. ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ദുൽഖറിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷായെത്തിയ ദുൽഖർ ഇത്തവണ ഗ്യാങ്സ്റ്റർ ലുക്കിലാണ് എത്തിയിട്ടുള്ളത്. മുഖത്ത് മുറിവേറ്റ പാടുകളും ചോരപുരണ്ട കയ്യിൽ തോക്കുമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്. 2023 ലെത്തിയ 'കിങ് ഓഫ് കൊത്ത'ക്ക് ശേഷം നടന്റെ മലയാളത്തിലേക്ക് തിരിച്ചുവരവാണ് 'ഐ ആം ഗെയിം'.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് 'ആർഡിഎക്സ്' സംവിധായകൻ നവാസ് ഹിദായത്താണ്. ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ, സജീർ ബാബ തുടങ്ങിയവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിന് സംഭാഷണം ഒരുക്കിയത് ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരാണ്. കബാലി, കെ.ജി.എഫ് സീരിസ്, കൈതി, വിക്രം, ലിയോ, തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് ചിത്രത്തിലും സംഘട്ടനം നിർവഹിക്കുന്നത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് 'ഐ ആം ഗെയിം' നിർമ്മിക്കുന്നത്. കൂടാതെ തമിഴ് സംവിധായകൻ മിഷ്കിൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കതിർ, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

English Summary: Dulquer Salmaan’s 40th film I Am Game, a high-octane mass action thriller directed by RDX fame Nahas Hidayath, is set for a grand worldwide Onam 2026 release.

Related Stories

No stories found.
Madism Digital
madismdigital.com