ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഗാട്ട കുസ്തി 2; ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളില്‍

ഇ ഫോര്‍ എൻ്റർടെയിൻമെൻ്റ്സാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഗാട്ട കുസ്തി 2; ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളില്‍
Published on

ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ 'U' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ചിത്രം ആ​ഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ഇ ഫോര്‍ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

വേൽസ് ഫിലിം ഇന്റർനാഷ്ണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ ആദ്യഭാ​ഗം സൂപ്പർഹിറ്റായിരുന്നു. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുന്ന വീര, കീർത്തി, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ഗാട്ട കുസ്തി സിനിമയുടെ ആദ്യ ഭാഗത്തിലെ ഇന്റര്‍വെല്‍ സീനിനായി ചെലവഴിച്ച തുകയെക്കുറിച്ച് വിഷ്ണു വിശാൽ തുറന്നുപറഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായതെന്ന് താരം പറഞ്ഞു.'ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച ഒരു സീന്‍ ആണ് ഗാട്ട ഗുസ്തിയിലെ ഇന്റര്‍വെല്‍ ഫൈറ്റ് സീക്വന്‍സ്. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായത്. കാരണം ഞങ്ങള്‍ അത്രയ്ക്കും കോണ്‍ഫിഡന്റ് ആയിരുന്നു. എന്റെ സിനിമയില്‍ ഇത്രയും വലിയ സെറ്റോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. എന്നാല്‍ ഇങ്ങനെ ഒരു ഫൈറ്റ് കിട്ടിയില്ലല്ലോ എന്നും ഓര്‍ത്തു', വിഷ്ണു വിശാല്‍ പറഞ്ഞു. നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ ഫൈറ്റില്‍ വില്ലന്മാരെ ഇടിച്ചിടുന്നത്.

സ്പോർട്സ്, ആക്ഷൻ, കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച ഒരും കംപ്ലീറ്റ് എന്റർടെയിനറാണ് ചിത്രം. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സൂപ്പർഹിറ്റാണ്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്‌നാഥ്, പിആർഒ: ശബരി.

Summary

Gatta Kusthi 2 has received a clean 'U' certificate ahead of its worldwide release on July 3. Starring Aishwarya Lekshmi and Vishnu Vishal, the sports drama is directed by Ayyavu. Produced by Vels Film International and Vishnu Vishal Studioz, the film continues the story of Veera, Keerthi, and their daughter, with its trailer receiving a positive response from audiences.

Madism Digital
madismdigital.com