

ഇന്ത്യയിലെ ഗൂഗിൾ സെർച്ച് ട്രെൻഡുകളിൽ കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട രണ്ടാമത്തെ വിനോദ വിഷയം കളംങ്കാവൽ. മൃണാൽ താക്കൂർ, ടാസ്കറി സീരീസാണ് ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള എന്റർടെയ്മെന്റ് ടോപ്പിക്ക്. ബോളിവുഡ് താരങ്ങളുടെ വ്യക്തിജീവിതം മുതൽ പുതിയ വെബ് സീരീസുകളും മലയാള സിനിമകളും വരെ ഉൾപ്പെടുന്ന ഈ ട്രെൻഡുകൾ, സോഷ്യൽ മീഡിയയിലും വാർത്തകളിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ബോളിവുഡ്-തെലുങ്ക് നടി മൃണാൽ താക്കൂർ കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിൾ സെർച്ചുകളിൽ ഒന്നാം സ്ഥാനത്താണ്. തമിഴ് സൂപ്പർസ്റ്റാർ ധനുഷുമായുള്ള വിവാഹാഭ്യൂഹങ്ങളാണ് മൃണാളിനെ സെർച്ച് ലിസ്റ്റിലെത്തിച്ചത്. ഫെബ്രുവരി 14, 2026-ന് ഇരുവരും രഹസ്യമായി വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ അഭ്യൂഹങ്ങൾ 2025 ഓഗസ്റ്റിൽ മൃണാലിന്റെ 'സൺ ഓഫ് സർദാർ 2' പ്രീമിയറിൽ ഇരുവരും ഒന്നിച്ച് കാണപ്പെട്ടതോടെയാണ് ആരംഭിച്ചത്.
രണ്ടാം സ്ഥാനത്ത് 'ടാസ്കറീ: ദി സ്മഗ്ലേഴ്സ് വെബ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസാണ്. 2026-ൽ റിലീസ് ചെയ്ത ഹിന്ദി ക്രൈം ത്രില്ലർ, നീരജ് പാണ്ഡെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി, അമൃത ഖാൻവിൽക്കർ, ജമീൽ ഖാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം 'കളങ്കാവൽ' ആണ് മൂന്നാം സ്ഥാനത്ത്. മമ്മൂട്ടി ഒരു സീരിയൽ കില്ലറായും വിനായകൻ അന്വേഷണ ഓഫീസറായുമാണ് അഭിനയിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 81.9 കോടി ആയിരുന്നു. 43.65 കോടി ഇന്ത്യയിൽ നിന്ന് ചിത്രം നേടിയപ്പോൾ വിദേശ കളക്ഷൻ 38.25 കോടി ആയിരുന്നു.
English Summary: Google search trends in India over the past week highlight actress Mrunal Thakur, the Netflix series Taskari: The Smugglers, and Mammootty’s Malayalam film Kalamkaval as the most searched topics