‘ആരംഭം’ FDFS കണ്ടു; വിജയ് - അജിത്ത് മത്സരം പ്രചോദനമായിരുന്നെന്ന് ജേസൺ

വിജയ്‌യുടെയും അജിത്തിന്റെയും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും അജിത്ത് ചിത്രം 'ആരംഭം' ആദ്യദിനം കണ്ട അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകനും വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്.
‘ആരംഭം’ FDFS കണ്ടു; വിജയ് - അജിത്ത് മത്സരം പ്രചോദനമായിരുന്നെന്ന് ജേസൺ
Published on: 

വിജയ്–അജിത്ത് താരപോരാട്ടം തമിഴ് സിനിമയിൽ സജീവമായിരുന്ന കാലത്തെ ഓർമകൾ പങ്കുവെച്ച് ജേസൺ സഞ്ജയ്. ഇരുവരും തമ്മിലുണ്ടായിരുന്നത് ആരോഗ്യകരമായ മത്സരമായിരുന്നെന്നും അത് രണ്ടുപേരെയും കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്താൻ പ്രേരിപ്പിച്ചിരുന്നെന്നും ജേസൺ പറഞ്ഞു. വി ജെ സിദ്ധു വ്ളോഗ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ആരംഭം’ FDFS കണ്ടു; വിജയ് - അജിത്ത് മത്സരം പ്രചോദനമായിരുന്നെന്ന് ജേസൺ
‘കളങ്കാവലിന്’ ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ’ ഡിസംബർ 3ന്

"സിനിമയിൽ ദളപതി വിജയ്‌യും തല അജിത്തും തമ്മിലുള്ള മത്സരങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അത് വളരെ ആരോഗ്യകരമായ ഒരു മത്സരമായിരുന്നു. രണ്ടുപേരെയും അത് കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചു. ഒരാൾ ഒരു ഹിറ്റ് കൊടുക്കുമ്പോൾ അടുത്തയാൾ 100 ദിവസം ഓടുന്ന മറ്റൊരു മികച്ച ചിത്രം നൽകും. അത്തരം മത്സരങ്ങളാണ് ഉയർന്ന നിലവാരമുള്ള സിനിമകൾ സമ്മാനിക്കുന്നത്," ജേസൺ പറഞ്ഞു.

‘ആരംഭം’ FDFS കണ്ടു; വിജയ് - അജിത്ത് മത്സരം പ്രചോദനമായിരുന്നെന്ന് ജേസൺ
'എഐ ദുരുപയോഗം ലൈംഗികാതിക്രമണത്തിന് തുല്യം', 'ഒരു വസ്ത്രധാരണവും സ്ത്രീയെ ചൂഷണം ചെയ്യാനുള്ള അനുവാദമല്ല'; വ്യാജ വീഡിയോയില്‍ പ്രതികരിച്ച് ജാന്‍വി കപൂര്‍

ഇരു താരങ്ങളും ഇപ്പോൾ തങ്ങളുടെ കരിയറിൽ വ്യത്യസ്ത വഴികളിലാണ് സഞ്ചരിക്കുന്നതെന്നും ജേസൺ വ്യക്തമാക്കി. വിജയ് സിനിമയിൽ നിന്ന് മാറി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അജിത്ത് പ്രൊഫഷണൽ മോട്ടോർസ്പോർട്സിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. നിലവിൽ ഇരുവരും സിനിമയിലെ മത്സരങ്ങൾക്കപ്പുറം സ്വന്തം ലക്ഷ്യങ്ങളിലേക്ക് മാറിയെന്നും ജേസൺ കൂട്ടിച്ചേർത്തു.

അജിത്തിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ആരംഭം' ചെന്നൈയിലെ വുഡ്‌ലാൻഡ്‌‌സ് തിയേറ്ററിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട കാര്യം അദ്ദേഹം വെളിപ്പെടുത്തി. ചെറുപ്പം മുതലേ അച്ഛന്റെ സിനിമകൾ ആദ്യദിനം തന്നെ കാണാറുള്ള താൻ, ആദ്യമായി തിയേറ്ററിൽ പോയി കണ്ട അജിത്ത് ചിത്രം ആരംഭം ആയിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. വിഷ്ണുവർധൻ സംവിധാനം ചെയ്ത ഈ ചിത്രം അജിത്തിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു.

‘ആരംഭം’ FDFS കണ്ടു; വിജയ് - അജിത്ത് മത്സരം പ്രചോദനമായിരുന്നെന്ന് ജേസൺ
‘ചുട്ടമല്ലെ’ ഡീപ്‌ഫേക്ക് വിവാദം; രൂക്ഷ വിമർശനവുമായി വിജയ് ദേവരകൊണ്ട

നിലവിൽ പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്, എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' എന്ന ചിത്രത്തോടെ സിനിമാഭിനയം അവസാനിപ്പിച്ചിരുന്നു. അതേസമയം അജിത്ത് സിനിമാ തിരക്കുകൾക്കൊപ്പം റേസിംഗ് കരിയറിലും സജീവമാണ്. സെപ്റ്റംബറിൽ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടിൽ നടന്ന ലെ മാൻസ് റേസിൽ അജിത്ത് പങ്കെടുത്തപ്പോൾ വിജയ് അവിടെ നേരിട്ടെത്തി ഫ്ലാഗ് ഓഫ് ചെയ്തത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് അജിത്ത് ഇപ്പോൾ.

Summary

Director Jason Sanjay recalls growing up watching the Vijay–Ajith competition, describing it as a healthy rivalry that motivated both stars to deliver better films. He also reveals that Ajith’s Aarambam was the first Ajith film he watched in a theatre on its first day.

Madism Digital
madismdigital.com