

ലോസ് ഏഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാരദാനച്ചടങ്ങിൽ രാഷ്ട്രീയ മുദ്രാവാക്യമുയർത്തി സ്പാനിഷ് നടൻ ഹാവിയെർ ബാർദെം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാൻ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമെത്തിയപ്പോഴാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘യുദ്ധം വേണ്ട’ എന്ന് സ്പാനിഷിൽ രേഖപ്പെടുത്തിയ ബാഡ്ജ് ധരിച്ചാണ് ഹാവിയെർ ബാർദെം ചടങ്ങിൽ പങ്കെടുത്തത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിമർശിച്ചും ഹാവിയെർ ബാർദെം മാധ്യമങ്ങളോട് സംസാരിച്ചു. 2003ലെ ഇറാഖ് യുദ്ധകാലത്ത് ഉപയോഗിച്ച അതേ പിൻ ആണ് ഇപ്പോൾ ധരിക്കുന്നതെന്നും, അന്നത്തെ പോലെ തന്നെ നിയമവിരുദ്ധ യുദ്ധസാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും താരം വ്യക്തമാക്കി.
അതേസമയം, നോർവീജിയൻ ചിത്രം ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കാർ നേടിയത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം സംവിധായകൻ ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായി. നിരവധി നാമനിർദ്ദേശങ്ങൾ നേടിയ ‘സിന്നേഴ്സ്’ നാല് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടനായി മൈക്കിൾ ബി ജോർദനും മികച്ച നടിയായി ജെസി ബക്ലിയും തിരഞ്ഞെടുക്കപ്പെട്ടു.
English Summary: Spanish actor Javier Bardem made a political statement at the 98th Oscars by wearing an anti-war badge and voicing support for Palestine, while also criticizing global leaders. The Norwegian film Sentimental Value won Best International Feature, and One Battle After Another dominated with six awards.