

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമിക്കുന്ന ‘ആശകൾ ആയിര'ത്തിന്റെ ആദ്യ വീഡിയോ ഗ്ലിംസ് പുറത്തിറങ്ങി. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ആശകൾ ആയിരം'. ഇരുവരുടെയും രസകരമായ കോമ്പിനേഷൻ രംഗങ്ങളാണ് ഗ്ലിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ഒരു വടക്കൻ സെൽഫി’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ചിത്രത്തിന്റെ സംവിധായകൻ. അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് ക്രിയേറ്റീവ് ഡയറക്ടറും.
ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
English Summary: After 22 years, Jayaram and Kalidas Jayaram reunite on screen in the film Aashakal Aayiram. The first video glimpse of the family entertainer has been released ahead of its February 6 theatrical release.