തമിഴ് സിനിമയുടെ 'തിരക്കഥൈ മന്നന്' വിട; നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വിടവാങ്ങിയത് സംവിധാനം, തിരക്കഥ, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം ഒരുപോലെ തിളങ്ങിയ പ്രതിഭ
തമിഴ് സിനിമയുടെ 'തിരക്കഥൈ മന്നന്' വിട; നടനും സംവിധായകനുമായ
കെ ഭാഗ്യരാജ് അന്തരിച്ചു
Published on

ഭാ​ഗ്യരാജിന് വിട നൽകി തമിഴ് സിനിമാ ലോകം. സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജ് മലയളത്തിലടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ വെച്ചാണ് ഹൃദയാഘാതത്തെത്തുടർന്നായിരുന്ന് അദ്ദേഹം അന്തരിച്ചത്. 73 വയസായിരുന്നു. ഹാസ്യവും കുടുംബബന്ധങ്ങളും സാമൂഹിക വിഷയങ്ങളും സമർത്ഥമായി സംയോജിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദശകങ്ങളോളം പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു.

1953 ജനുവരി ഏഴിന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെല്ലങ്കോവിൽ എന്ന ഗ്രാമത്തിലാണ് കൃഷ്ണസാമി ഭാഗ്യരാജ് ജനിച്ചത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഭാ​ഗ്യരാജിന് ചെറുപ്പം മുതൽ തന്നെ നാടകത്തോടും സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്നു. പഠനകാലത്ത് തന്നെ കഥകയും തിരക്കഥക്കഥയുമൊക്കെ എഴുതുന്നതിൽ അതീവ തൽപ്പരനായിരുന്ന അ​​ദ്ദേഹത്തിന്റെ സ്വപനം സിനിമയായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കാരത്തിനായി പിന്നീട് അദ്ദേഹം ചെന്നൈയിലേക്ക് എത്തി. തമിഴ് സിനിമയുടെ എൺപതുകളിൽ പ്രേക്ഷകരെ ഹരം കൊള്ളിച്ച പ്രതിഭയായിരുന്നു ഭാ​ഗ്യരാജ്. രു സിനിമയുടെ തിരക്കഥ, സംഗീതം, സംവിധാനം എന്നിവ കൈകാര്യം ചെയ്യുന്നതിനൊപ്പം പ്രധാന വേഷത്തിലും അഭിനയിക്കുന്ന അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം.

തമിഴ് സിനിമയുടെ 'തിരക്കഥൈ മന്നന്' വിട; നടനും സംവിധായകനുമായ
കെ ഭാഗ്യരാജ് അന്തരിച്ചു
തമിഴ് ഗ്രാമീണതയാൽ വെള്ളിത്തിര നിറച്ച സംവിധായകൻ, ഹിറ്റുകളും താരങ്ങളും പിറന്ന സിനിമാക്കാലം; തേനിക്കാരൻ ചിന്നസ്വാമി ഭാരതിരാജയായ കഥ!

സാധാരണക്കാരുടെ ജീവിതം അസാധാരണമായി അവതരിപ്പിച്ച സിനിമകളിലൂടെയാണ് ഭാഗ്യരാജ് തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തത്. സുവരില്ലാത്ത ചിത്തിരങ്ങൾ', 'മൗന ഗീതങ്ങൾ', 'അന്ത 7 നാൾ', 'മുണ്ടാണൈ മുടിച്ചു', 'ചിന്ന വീട്' തുടങ്ങി പ്രേക്ഷക മനസ്സിൽ ഇടംനേടിയ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹ​ത്തിന്റേതായി പുറത്തുവന്നു. മലയാളത്തിൽ ദിലീപ് നായകനായ 'മിസ്റ്റർ മരുമകൻ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അ​​ദ്ദേഹത്തത്തെ തേടിയെത്തി. ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, മക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ എന്നിവരടങ്ങുന്നതാണ് ഭാഗ്യരാജിന്‍റെ കുടുംബം.

Summary

Tamil film industry bids farewell to Bhagyaraj. Director, screenwriter, and actor K. Bhagyaraj has acted in many films, including Malayalam. He passed away in Chennai following a heart attack. He was 73 years old. His films, which skillfully combined humor, family relationships, and social themes, had entertained audiences for decades.

Madism Digital
madismdigital.com