

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളന്റെ ടീസർ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. വിഎഫ്‌എക്സ് ഉപയോഗിക്കാതെ ആനയുമായി സംഘടന രംഗം ചിത്രീകരിച്ചതിനും, പോസ്റ്ററിൽ വന്യജീവികളെ ദ്രേഹിക്കുന്നതായി കാണിച്ചതിനുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്. പ്രേക്ഷകരുടെ ഇത്തര വിമർശനങ്ങളെല്ലാം സിനിമയോടുള്ള കരുതലായി മാത്രമാണ് കാണുന്നതെന്ന് പറയുകയാണ് നിർമാതാക്കളായ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്.
ടീസർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്. ടീസറിലെ ഷോട്ടുകൾ ചിലർ മികച്ചതായി വിലയിരുത്തിയെങ്കിലും, മറ്റു ചിലർ നിരാശ പ്രകടിപ്പിച്ചു. "വിച്ചാരിച്ചത്ര മാസ് ആയി തോന്നിയില്ല" എന്നായിരുന്നു അവരുടെ അഭിപ്രായം. ടീസറിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചരണമാണെന്ന രീതിയിൽ പലരും രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇതൊരു ഹേറ്റ് ക്യാംപയ്ൻ ആയി തങ്ങൾ കാണുന്നില്ലെന്നായിരുന്നു ക്യൂബ്സ് എന്റർടെയ്‌ൻമെന്റ്സിന്റെ പ്രതികരണം. ടീസിറിലെ ചില ഘടകങ്ങൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് തങ്ങൾ മനസിലാക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്യുന്നു. വിമർശനങ്ങളെ എന്നും പ്രേക്ഷർക്കുള്ള കരുതലായി മാത്രം കാണുന്നു. അതിനാൽ വിമർശനങ്ങൾ ഏറ്റെടുത്തു കൊണ്ട് കൂടുതൽ ശക്തമായി അടുത്ത ഒരു അപ്ഡേറ്റമായി തങ്ങളെത്തും എന്ന് ക്യൂബ്സ് അവരുടെ ഇൻസ്റ്റഗ്രാം പേരിലൂടെ വ്യക്തമാക്കി.
വമ്പൻ സാങ്കേതിക മികവും ഉയർന്ന ബജറ്റും ഉള്ള ചിത്രം മലയാളത്തിലെ ശ്രദ്ധേയ ദൃശ്യ വിസ്മയമായി മാറുമെന്നാണ് പ്രതീക്ഷ. തമിഴ് സിനിമാ രംഗത്ത് ശ്രദ്ധേയയായ ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ചിത്രത്തിലുണ്ട്. ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് എന്നിവർക്കൊപ്പം റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
English Summary: Producers of Kaattalan starring Antony Varghese respond to criticism over the teaser, calling it constructive feedback rather than a hate campaign. The pan-Indian action thriller promises high-octane sequences, VFX-free elephant stunts, and a star-studded cast.