കർണാടകയിൽ വമ്പൻ റിലീസിനായി ഹോംബാലെ ഫിലിംസുമായി കൈകോർത്ത് പെപ്പെയുടെ 'കാട്ടാളൻ'

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ചിത്രങ്ങളായ കെജിഎഫ്, കെജിഎഫ് 2, കാന്താര ചാപ്റ്റര്‍ 2, കാന്താര ചാപ്റ്റര്‍ 1,സലാര്‍ തുടങ്ങിയുടെ നിര്‍മ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്
കർണാടകയിൽ വമ്പൻ റിലീസിനായി ഹോംബാലെ ഫിലിംസുമായി കൈകോർത്ത് പെപ്പെയുടെ 'കാട്ടാളൻ'
Published on

ആന്റണി പെപ്പെ നായകനാവുന്ന 'കാട്ടാളന്‍' എന്ന ചിത്രത്തിന്റെ കര്‍ണാടകയിലെ മുഴുവൻ വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ചിത്രങ്ങളായ കെജിഎഫ്, കെജിഎഫ് 2, കാന്താര ചാപ്റ്റര്‍ 2, കാന്താര ചാപ്റ്റര്‍ 1,സലാര്‍ തുടങ്ങിയുടെ നിര്‍മ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 'കാട്ടാളന്‍' എത്തുന്നതോടെ മലയാള സിനിമയ്ക്ക് വീണ്ടും വലിയൊരു ആഗോള വിപണി തുറക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.

കർണാടകയിൽ വമ്പൻ റിലീസിനായി ഹോംബാലെ ഫിലിംസുമായി കൈകോർത്ത് പെപ്പെയുടെ 'കാട്ടാളൻ'
നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രമെന്ന വിശേഷണം നേടിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട്ടാളന്‍'. തിയേറ്ററുകളിലെത്താനൊരുങ്ങുവേ പെപ്പെ ആരാധകര്‍ക്ക് വലിയ ആവേശമാണ് പുതിയ വാര്‍ത്ത നൽകുന്നത്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഹോംബാലെ ഫിലിംസും കൈകൊടുക്കുന്നതിലൂടെ കര്‍ണാടകയില്‍ ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത് വമ്പൻ റിലീസ് ആഘോഷളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ ആഗോളതല റിലീസ് മെയ് മാസത്തിലാണ്. ബ്രഹ്‌മാണ്ഡ പ്രോജക്ടുകളുടെ സംഗീത സംവിധായകനായ രവി ബസ്രൂര്‍ ഒരുക്കിയ ചിത്രത്തിന്റെ തീം മ്യൂസിക് കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്.

കർണാടകയിൽ വമ്പൻ റിലീസിനായി ഹോംബാലെ ഫിലിംസുമായി കൈകോർത്ത് പെപ്പെയുടെ 'കാട്ടാളൻ'
ആദ്യ ദിനം നേടിയത് അഞ്ച് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ; മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച് ഹാഷിറും ടീമും

നവാഗതനായ പോള്‍ ജോര്‍ജ്ജ് സഹ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേമികൾ. ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഉണ്ണി ആർ ആണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

English Summary: Kaattalan starring Antony Varghese has secured Karnataka distribution rights by Hombale Films for a record price. The film, directed by Paul George, is expected to get a massive release and expand Malayalam cinema’s global market.

Related Stories

No stories found.
Madism Digital
madismdigital.com