

മമ്മൂട്ടി കമ്പനി നിർമ്മാണത്തിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തിയ ചിത്രമാണ് 'കളങ്കാവൽ'. കളങ്കാവലിലെ ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയും വിനായകനും തമ്മിലുള്ള ആക്ഷന്‍രംഗം പ്രേക്ഷകരെ അമ്പരപ്പിച്ച സീനുകളിലൊന്നാണ്. ഇപ്പോൾ ചിത്രത്തിലെ ആക്ഷന്‍ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് കളങ്കാവലിന്‍റെ ഛായാഗ്രാഹകൻ ഫൈസല്‍ അലി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന
വിനായകൻറെ കഥാപാത്രം വില്ലനായ സ്റ്റാന്‍ലി ദാസിനെ (മമ്മൂട്ടിയെ) ആക്രമിക്കുന്നതും, നിലത്തു വീഴ്ത്തി പുറത്തുകയറി ഇരിക്കുന്നതുമൊക്കെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. മമ്മൂട്ടിയെപ്പോലൊരു സീനിയർ സൂപ്പർസ്റ്റാറിന്റെ മുകളിൽ കയറി ഇരിക്കുക എന്നത് വിനായകന് തുടക്കത്തിൽ വലിയ മാനസിക വെല്ലുവിളിയായിരുന്നു. എന്നാൽ മമ്മൂട്ടി തന്നെ സ്നേഹത്തോടെയും പ്രൊഫഷണലിസത്തോടെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി, ആ രംഗം മനോഹരമായി പൂർത്തിയാക്കാൻ സഹായിച്ചതായും ഫൈസൽ പറഞ്ഞു.
ആ സീനിന്‍റെ ചിത്രീകരണത്തിന് ശേഷം രണ്ട് നടന്മാരുടെയും പരകായപ്രവേശം പോലെയുള്ള അഭിനയമാണ് കണ്ടതെന്നും അത്രയും ആഴത്തിലും യാഥാർത്ഥ്യ ബോധത്തോടെയാണ് അവർ അഭിനയിച്ചതെന്നും ഫൈസൽ വ്യക്തമാക്കി. തിരക്കഥയുടെ ഘടന, സംവിധായകന്റെ വിഷൻ, നടന്മാരുടെ കെമിസ്ട്രി എന്നിവയെല്ലാം ചേർന്നാണ് ഈ സീൻ പ്രേക്ഷകരെ അമ്പരപ്പിച്ചത്.
ചിത്രത്തിന്റെ വിജയത്തിന് ക്ലൈമാക്സ് രംഗം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ച ഈ സീൻ, തിരക്കഥയുടെയും അഭിനയത്തിന്റെയും മാജിക് തെളിയിക്കുന്നതാണ്. 'കളങ്കാവൽ' ഇപ്പോഴും പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതു തന്നെയാണ്.
English Summary: Cinematographer Faisal Ali said the climax fight between Mammootty and Vinayakan in Kalankaval was a scene that required careful attention