സെൻസർ ബോർഡ് നടപടികൾ മാറ്റങ്ങൾ വരണം; കമൽഹാസൻ

എഴുത്തുകാർ, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, തിയറ്ററുകൾ, സംരംഭകർ അങ്ങനെ ഒരുപാട് വ്യക്തികളും സ്ഥാപനങ്ങളും ഉൾകൊള്ളുന്ന വ്യവസ്ഥിതിയാണ് സിനിമ.
Kamalhaasan, Jananayagan, Parashakthi
Kamalhaasan, Jananayagan, Parashakthiimage credit: instagram
Published on

സെൻസർ ബോർഡ് ഇടപെടലുകളിൽ സിനിമകൾ നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിച്ച് കമൽഹാസൻ. സെൻസർ ബോർഡ് നടപടികൾക്ക് മാറ്റം വേണമെന്നും നിലവിലുള്ള സംവിധാനങ്ങളിൽ സമയപരിധിയും സുതാര്യമായ വിലയിരുത്തലുകളും വിശദീകരണങ്ങളും ആവശ്യമാണെന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സെൻസർ ബോർഡ് നിർദ്ദേശങ്ങളിൽ റിലീസ് വൈകുന്ന വിജയ് ചിത്രം 'ജന നായകൻ' നെ കുറിച്ചും നിരവധി കട്ടുകൾ വേണമെന്ന ആവശ്യത്തിൽ പ്രതിസന്ധിയിലായ ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' യെ കുറിച്ചും ചർച്ചകൾ നടക്കുമ്പോഴാണ് നടനും രാജ്യസഭാ എംപിയുമായ കമൽഹാസന്റെ പ്രതികരണം.

സിനിമ ഒരു വ്യക്തിയുടെ അധ്വാനമല്ല. എഴുത്തുകാർ, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, തിയറ്ററുകൾ, സംരംഭകർ അങ്ങനെ ഒരുപാട് വ്യക്തികളും സ്ഥാപനങ്ങളും ഉൾകൊള്ളുന്ന വ്യവസ്ഥിതിയാണ് സിനിമ. നിലവിൽ സിനിമ മേഖല നേരിടുന്ന ഈ പ്രശ്നങ്ങൾ സർഗാത്മകതയെ തളർത്തുന്നതും, സാമ്പത്തിക പ്രക്രിയകളിൽ തടസം നിൽക്കുന്നതും ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ നടപടികൾ പൊതുജന വിശ്വാസങ്ങൾ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സെൻസർ ബോർഡ് എടുക്കുന്ന നടപടികളിൽ തത്വാധിഷ്ഠിതമായ പുനർചിന്തകൾ ആവിശ്യമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇപ്പോൾ നേരിടുന്ന ഈ പ്രതിസന്ധികളിൽ ചലച്ചിത്ര മേഖല ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിത്. ക്രിയാത്മകവും അർത്ഥവത്തായതുമായ ചർച്ചകൾ ഈ വിഷയത്തിൽ നടക്കണം. ഇങ്ങനെ ഉള്ള പരിഷ്കരണങ്ങളും സർഗാത്മക സ്വാതന്ത്ര്യം സംരക്ഷിച്ചും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും എന്നാണ് കമൽഹാസൻ പോസ്റ്റിലൂടെ ആഹ്വനം ചെയ്തത്.

English Summary: Actor and Rajya Sabha MP Kamal Haasan has criticised current censor board interventions, calling for reforms, transparency, and time-bound decisions to protect creative freedom in cinema.

Related Stories

No stories found.
Madism Digital
madismdigital.com