'ബോളിവുഡിന് കടിഞ്ഞാണിടണം'; 'കെഡി ദ് ഡെവിളി'ലെ ​ഐറ്റം സോങ്ങിനെ വിമർശിച്ച് കങ്കണ റണാവത്ത്

കുടുംബാം​ഗങ്ങൾക്ക് ഒന്നിച്ചിരുന്ന് ടിവി കാണാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അവർ വിമർശിച്ചു
'ബോളിവുഡിന് കടിഞ്ഞാണിടണം'; 'കെഡി ദ് ഡെവിളി'ലെ ​ഐറ്റം സോങ്ങിനെ വിമർശിച്ച് കങ്കണ റണാവത്ത്
Published on

ധ്രുവ് സർജ ചിത്രം 'കെഡി ദ് ഡെവിളി'ലെ ​ഐറ്റം സോങ്ങിനെതിരെ രൂക്ഷവിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഗാനത്തിന്റെ ഹിന്ദി പതിപ്പിലെ വരികളിലെ അശ്ലീല പദപ്രയോഗങ്ങൾ കാരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നതിനുള്ള പിആർ തന്ത്രങ്ങളുടെ ഭാഗമായി അശ്ലീലം മുതൽകൂട്ടാക്കുന്ന തരത്തിൽ ബോളിവുഡ് അധ;പതിച്ചു എന്നാണ് കങ്കണയുടെ പ്രതികരണം. അശ്ലീലം സിനിമകളുടെയും സംഗീതത്തിന്റെയും ഉള്ളടക്കമാവുന്നതിനു എതിരെ കര്‍ശനമായ നിയന്ത്രണം വേണമെന്നും കങ്കണ പറഞ്ഞു. കുടുംബാം​ഗങ്ങൾക്ക് ഒന്നിച്ചിരുന്ന് ടിവി കാണാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അവർ വിമർശിച്ചു.

ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി ബോളിവുഡ് അശ്ലീലം പിടിച്ച വിലകുറഞ്ഞ പിആർ തന്ത്രം ഉപയോഗിച്ച് എല്ലാ പരിധികളെയും ലംഘിക്കുകയാണ്. രാജ്യം മുഴുവൻ അവരുടെ ചെയ്തികളിൽ അപലപിക്കുന്നുണ്ട്. പക്ഷേ അവർക്ക് മാത്രം നാണക്കേട് തോന്നുന്നില്ല. ഇതൊരു പുതിയ കാര്യമല്ല, കാരണം കുട്ടിക്കാലം മുതൽ ഇത്തരം പാട്ടുകൾ നമ്മൾ കേൾക്കുകയാണെന്നും, ഇടക്ക് എപ്പോഴോ ഇത്തരം ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം അശ്ലീലങ്ങൾ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളെ ബാധിക്കുന്നതിനാൽ ഭാവിയിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. കുടുംബത്തോടൊപ്പമിരുന്ന് ടിവി കാണുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബോളിവുഡിന് കടിഞ്ഞാണിടണമെന്ന് താൻ കരുതുന്നുവെന്നുമാണ് കങ്കണ സമൂഹ മാധ്യമ കുറിപ്പിലൂടെ പ്രതികരിച്ചത്.

അതേസമയം വിവാദം കത്തിയപ്പോൾ പാട്ടിന്റെ വരികൾ താൻ എഴുതിയതല്ലെന്നും കന്നഡ വരികളുടെ വിവർത്തനം മാത്രമാണ് ചെയ്തതെന്നും ​ഗാനരചയിതാവ് റക്വീബ് ആലം ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിഷേധങ്ങളെ തുടർന്ന് 'സർകെ ചുനാർ തേരി സർകെ' എന്ന ​ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ കന്നഡ, തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകൾ ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.

English Summary: Kangana Ranaut criticized the item song from KD The Devil, accusing Bollywood of promoting obscenity through cheap publicity tactics.

Related Stories

No stories found.
Madism Digital
madismdigital.com