അമ്മയായ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് നടി കത്രീന കൈഫ്. ഗര്‍ഭധാരണവും മാതൃത്വവും തന്റെ ദിനചര്യയിലും ശരീരത്തിലും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാം മാറ്റം വരുത്തിയതായി താരം പറയുന്നു. 'ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീന തന്റെ പുതിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
സിനിമ, ബിസിനസ് ഈ തിരക്കുകളില്‍ നിന്നൊക്കെ മാറി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചെലവഴിക്കുന്നതാണ് മനസ്സിന് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നതെന്ന് അവര്‍ പറയുന്നു. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് തന്നെ, മനസ്സിനെ ശാന്തമാക്കാന്‍ ഇടയ്‌ക്കൊക്കെ ജോലിയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കാന്‍ താന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ടെന്നും കത്രീന പറഞ്ഞു. ജോലിയില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ചെറിയ ഇടവേളകള്‍ മനസിനെ റീചാര്‍ജ് ചെയ്യാനും വീണ്ടും കാര്യങ്ങളിലേക്ക് മടങ്ങിയെത്താനും സഹായിക്കുമെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.
അഭിനയവും മോഡലിംഗും തുടങ്ങിയ സമയത്ത് സൗന്ദര്യത്തെക്കുറിച്ച് ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളല്ല ഇപ്പോള്‍ തനിക്കുള്ളതെന്ന് കത്രീന പറയുന്നു. മുമ്പ് ഏറ്റവും മികച്ചതായി കാണപ്പെടുന്നതായിരുന്നു സൗന്ദര്യത്തിന്റെ പ്രധാന അളവുകോലെങ്കില്‍, ഇപ്പോള്‍ ഉള്ളില്‍ നിന്ന് തോന്നുന്ന സന്തോഷവും ആരോഗ്യവുമാണെന്നും താരം പറഞ്ഞു. ശരീരത്തെയും മനസിനെയും ഒരുപോലെ പരിചരിക്കുന്നതിലൂടെയാണ് ആ ആത്മവിശ്വാസം ലഭിക്കുന്നതെന്നും കത്രീന പറയുന്നു.
2025 നവംബറിലാണ് കത്രീനയ്ക്കും ഭര്‍ത്താവ് വിക്കി കൗശലിനും 'വിഹാന്‍' എന്ന മകന്‍ ജനിക്കുന്നത്. അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കത്രീനയുടെ ശരീരത്തെ കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ, സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോവുകയാണ് താരം.
Bollywood actor Katrina Kaif has opened up about how motherhood has changed her daily routine, body and understanding of beauty. Speaking to The Hollywood Reporter India, Katrina said that after becoming a mother, she has begun to view beauty less as looking her best and more as feeling healthy, happy and confident from within. Katrina said spending time with family and friends gives her the greatest sense of happiness outside her work in films and business. She also makes a conscious effort to take short breaks from work to recharge mentally. She said the experience of motherhood has also made her skin more sensitive, prompting her to be more careful about the products she uses.