ആന്റണി വർഗീസ് നായകനായ ‘കാട്ടാളൻ’ ടീസർ ജനുവരി 16ന് റിലീസ്

ചിത്രത്തിലെ നായികയായി എത്തുന്നത് തമിഴ് സിനിമയിൽ ശ്രദ്ധേയയായ ദുഷാര വിജയനാണ്
ആന്റണി വർഗീസ് നായകനായ ‘കാട്ടാളൻ’ ടീസർ ജനുവരി 16ന് റിലീസ്
Published on

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ ചിത്രത്തിന്റെ ടീസർ ജനുവരി 16ന് പുറത്തിറങ്ങും. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ഫസ്റ്റ്ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ നായികയായി എത്തുന്നത് തമിഴ് സിനിമയിൽ ശ്രദ്ധേയയായ ദുഷാര വിജയനാണ്. സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, ‘കിൽ’ താരം പാർത്ഥ് തീവാരി, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവൻ, പ്രണവ് രാജ്, കോൾ മീ വെനത്ത് എന്നിങ്ങനെ വമ്പന്‍ താരനിരയും പ്രൊജക്ടിന്‍റെ ഭാഗമാണ്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

English Summary: The teaser for the Malayalam action thriller Kattalan, starring Antony Varghese Pepe and directed by debutant Paul George, releases on January 16. Produced by Shareef Muhammed (of Marco fame), the film features Dushara Vijayan as the female lead, alongside a strong cast including Sunil, Kabir Duhan Singh, Jagadish, and Siddique. The earlier first-look poster gained significant attention

Related Stories

No stories found.
Madism Digital
madismdigital.com