വോട്ട് രേഖപ്പെടുത്തി സിനിമാലോകം; മമ്മൂട്ടിക്ക് വോട്ട് തൃക്കാക്കരയിൽ, മോഹന്‍ലാലിന് നേമത്ത്

വോട്ടെടുപ്പ് ദിനത്തിൽ ബിഗ് എം'സ് മുതൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ ആസിഫ് അലി തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിവിധ ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു
വോട്ട് രേഖപ്പെടുത്തി സിനിമാലോകം; മമ്മൂട്ടിക്ക് വോട്ട് തൃക്കാക്കരയിൽ, മോഹന്‍ലാലിന് നേമത്ത്
Published on

കേരളം പോളിങ് ബൂത്തിലെത്തിയ ദിനത്തിൽ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി മലയാള സിനിമയിലെ താരനിര. വീറും വാശിയും നിറഞ്ഞ 23 ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സിനിമാ ലോകത്തെ പ്രമുഖരും വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ എത്തിച്ചേർന്നു.

നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുഗളിലെ സ്‌കൂളിലെ ബൂത്ത് 36-ൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. നേമം മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം അദ്ദേഹം ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക,’’ എന്ന് നടൻ പ്രതികരിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കൺവെൻഷൻ സ്കൂളിലെ ബൂത്തിലാണ് എത്തിയത്. ‘അഞ്ചുകൊല്ലം കഴിയുമ്പോള്‍ കിട്ടുന്നതല്ലേ? എല്ലാവരും വോട്ട് ചെയ്യണം.’എന്ന് മമ്മുട്ടി പറഞ്ഞു.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും എറണാകുളം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് രേഖപ്പെടുത്തി സിനിമാലോകം; മമ്മൂട്ടിക്ക് വോട്ട് തൃക്കാക്കരയിൽ, മോഹന്‍ലാലിന് നേമത്ത്
Kerala Election Live: കേരളം വിധി എഴുതി; 5.30 വരെ 75% കടന്ന് പോളിങ്; കുന്നത്തുനാട് ഉൾപ്പെടെ 4 മണ്ഡലങ്ങളിൽ 80% കടന്ന് വോട്ടിങ് ആവേശം; വിധി ആർക്കൊപ്പം?

തൊടുപുഴ പോലീസ് സ്റ്റേഷൻ ബൂത്തിലാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. 'എല്ലായ്‌പ്പോഴും നമ്മളാഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത് എന്ന് പറഞ്ഞു. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ 113 ബൂത്തിലാണ് ടൊവിനോ തോമസ് വോട്ട് ചെയ്തത്."ആര് വന്നാലും നന്നായി കേരളം ഭരിക്കണം" എന്നാണ് ടൊവിനോ വോട്ട് ചെയ്ത ശേഷം വ്യക്തമാക്കിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍
വോട്ട് രേഖപ്പെടുത്തിയ ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബൻ ആലപ്പുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഏത് മുന്നണി അധികാരത്തിൽ വന്നാലും ജനങ്ങളെ സേവിക്കുന്ന നല്ലൊരു ഭരണം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് നടൻ പറഞ്ഞു. കാഞ്ഞിരംപാറ ഗവ. എൽ.പി.എസ് ബൂത്തിൽ വോട്ട് ചെയ്തത് അഹാന കൃഷ്ണ."വോട്ടർമാർ ബോധവാന്മാരാണ്, എല്ലാവരും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു

രാജ്യത്തിന്റെ നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം നവ്യ നായർ പറഞ്ഞു.എല്ലാവരും വോട്ട് ചെയ്യണമെന്നും നവ്യ കൂട്ടിച്ചേർത്തു. വെഞ്ഞാറമൂട് യു പി സ്കൂളിലാണ് സുരാജ് വെഞ്ഞാറമൂട് വോട്ട് രേഖപ്പെടുത്തിയത്. നാടിന്റെ പുരോഗതിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തേണ്ടത് നമ്മുടെ കര്‍മ്മവും ധർമ്മവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കടവന്ത്ര വൈ.എം.സി.എയിൽ വോട്ട് രേഖപ്പെടുത്തിയ രഞ്ജി പണിക്കർ ജനാധിപത്യ പ്രക്രിയയുടെ അനസ്യൂതമായ തുടർച്ചയാണ് പ്രധാന ലക്ഷ്യമെ ന്ന് പറഞ്ഞു.ഹരിശ്രീ അശോകനും ധർമജൻ ബോൾഗാട്ടിയും രാവിലെ വോട്ട് രേഖപ്പെടുത്തി. ഇന്ദ്രൻസ് തിരുവനന്തപുരം കുമാരപുരം സ്കൂളിലും,ജഗദീഷ് നേമം മണ്ഡലത്തിലെ നൂറാം നമ്പർ ബൂത്തിലും വോട്ട് ചെയ്യാനെത്തി.

സംസ്ഥാനത്തെ 2.71 കോടിയിലധികം വരുന്ന വോട്ടർമാരോട് വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് താരങ്ങൾ ബൂത്തുകളിൽനിന്ന് മടങ്ങിയത്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ കേരളത്തിന്റെ ജനവിധി ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.

English Summary: Leading Malayalam film stars, including Mohanlal, Mammootty, Suresh Gopi and Prithviraj, cast their votes during the Kerala polling day. Celebrities urged people to participate in the democratic process and shared their views after voting.

Related Stories

No stories found.
Madism Digital
madismdigital.com