നാടകം ഉയിർത്തെഴുന്നേൽപിന്റേതുകൂടിയാണ്, വിജേഷേട്ടൻ പാതിവഴി നിർത്തിയ നാടകം പൂർത്തീകരിക്കും; കബനി

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനം നടത്തുന്നതിനിടെയാണ് വിജേഷിന്റെ വിയോഗം
നാടകം ഉയിർത്തെഴുന്നേൽപിന്റേതുകൂടിയാണ്, വിജേഷേട്ടൻ പാതിവഴി നിർത്തിയ നാടകം പൂർത്തീകരിക്കും; കബനി
Published on

അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടകപ്രവർത്തകനും ഗാനരചയിതാവുമായ കെ.വി. വിജേഷിന്റെ പൂർത്തിയാക്കാതെ പോയ നാടകപ്രവർത്തനങ്ങൾ തുടരുമെന്ന് പങ്കാളിയും നടിയുമായ കബനി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയായിരുന്നു കബനിയുടെ പ്രതികരണം.

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനം നടത്തുന്നതിനിടെയാണ് വിജേഷിന്റെ വിയോഗം. നാടകം ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണെന്നും, മരണത്തിനപ്പുറം കലാകാരൻ കാണികളുടെ മനസ്സിൽ ജീവിക്കുമെന്നും കബനി കുറിച്ചു. വിജേഷിന്റെ സൃഷ്ടികളും ഗാനങ്ങളും നാടകങ്ങളും ആളുകൾ ഇത്രയധികം സ്നേഹിക്കുമ്പോൾ വീട്ടിൽ കരഞ്ഞിരിക്കാനാവില്ലെന്നും, നാടകക്കാരിയായ തന്റെ തീരുമാനം ഈ ദിവസങ്ങൾക്കുവേണ്ടിയാകാമെന്നും കബനി കുറിപ്പിൽ വ്യക്തമാക്കി.

വിജേഷിന്റെ അകാല വിയോഗം മലയാള നാടകരംഗത്ത് വലിയ നഷ്ടമായിരുന്നു. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിൽ സമഗ്ര സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ പൈതൃകം ഇത്തരത്തിൽ തുടരുന്നത് ആശ്വാസകരമാണ്.

English Summary : Renowned playwright and lyricist K.V. Vijeesh’s unfinished works will be completed by his wife and actress Kabani, honoring his legacy

Related Stories

No stories found.
Madism Digital
madismdigital.com