അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നു; മാധവ് സുരേഷ്

തന്റെ ചിത്രത്തിനെതിരെ രാഷ്ട്രീയപ്രേരിത വിദ്വേഷ പ്രചാരമാണ് നടക്കുന്നതെന്ന് നടൻ മാധവ് സുരേഷ്
അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നു; മാധവ് സുരേഷ്
Published on

'അങ്കം അട്ടഹാസം' എന്ന തന്‍റെ പുതിയ ചിത്രത്തിനെതിരെ മനഃപൂർവ്വമായ വിദ്വേഷ പ്രചരണം നടക്കുന്നതായി നടൻ മാധവ് സുരേഷ്. പിതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തന്റെ ചിലർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മാധ്യമ പ്രർത്തകരോട് ഗോകുൽ മാധവ് പ്രതികരിച്ചു.വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും വ്യക്തിഹത്യാപരമായ അവഹേളങ്ങളുടെ ധ്വനിയാണ് ഉള്ളതെന്നും മാധവ് പറഞ്ഞു.

തീർച്ചയായും എല്ലാവർക്കും വിമർശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, അതൊരിക്കലും ഒരു സിനിമയെ മുഴുവനായും തകർക്കാനുള്ള സ്വാതന്ത്ര്യമല്ല. ഞാനൊരു മികച്ച നടൻ ആണെന്ന് ഒരിക്കലും എവിടെയും അവകാശപ്പെട്ടിട്ടില്ല. അഭിനയം തൊഴിലായി തിരഞ്ഞെടുക്കുകയും ഇവിടെ ശോഭിക്കുന്നതിനാവശ്യമായ പഠനം നടത്തുകയും ചെയ്തുകൊണ്ടിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും എനിക്കെതിരെ നടക്കുന്നത് കൃത്യമായ വിദ്വേഷ പ്രചാരണമാണ്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പിന്നിൽ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാണ് മനസിലാക്കാൻ സാധിക്കുന്നത്.

അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നു; മാധവ് സുരേഷ്
'അഭിലാഷ് പിള്ള ചതിച്ചു, ജീവിക്കാൻ നിവൃത്തിയില്ല'; നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണം പരിശോധിക്കാൻ നിർമാതാക്കളുടെ സംഘടന

സമൂഹ മാധ്യങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളിൽ കുടുംബത്തെയടക്കം അപമാനിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അച്ഛൻ പ്രവർത്തിച്ചു വരുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തികൊണ്ടും തനിക്കതിരെ അക്രമം നടത്തുകയാണെന്ന് മാധവ് പ്രതികരിച്ചു. അടിസ്ഥാനപരമായി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് പ്രത്യേക മമത കാണിക്കാതെ നല്ലത് ചെയ്യുന്ന വ്യക്തികളെ പിന്താങ്ങാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഞാൻ. അത്തരത്തിൽ ഏതെങ്കിലും പാർട്ടിക്കല്ല, ഞാൻ ജീവിക്കുന്ന സംസ്ഥാനത്തിനും രാജ്യത്തിനുമാണ് താൻ മുൻ‌തൂക്കം നൽകുന്നതെന്നും താരം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നാടിന്റെ പുരോഗതിക്ക് മുൻ‌തൂക്കം നൽകുന്ന സാധാരണ പൗരനായിട്ട് കൂടി തനിക്കെതിരെ നടത്തുന്നത് അത്യന്തം മോശമായ വിദ്വേഷ പ്രചരണമാണെന്നും തന്റെ പിതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് ആളുകൾക്കുള്ള വിയോജിപ്പ് ഇപ്പോൾ തന്റെ കരിയറിനെ തന്നെ നശിപ്പിക്കുകയാണെന്നും ഗോകുൽ പറഞ്ഞു. ജോലി ചെയ്ത സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്ന തന്നെ ഇത്തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ഗോകുൽ ചോദിക്കുന്നു.

അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നു; മാധവ് സുരേഷ്
'മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ', ഉണ്ണി മുകുന്ദനെതിരെ സംവിധായകനും തിരക്കഥാകൃത്തും; സുമതി വളവിൽ പോര് കടുക്കുന്നു

English Summary: Madhav Suresh alleged that a deliberate hate campaign is being carried out against his film Angam Attahasam, linking it to political opposition against his father Suresh Gopi.

Madism Digital
madismdigital.com