മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; നിര്‍മാണം മമ്മൂട്ടി കമ്പനി

കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നത്
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; നിര്‍മാണം മമ്മൂട്ടി കമ്പനി
Published on

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി- നിതീഷ് സഹദേവ് ചിത്രത്തിന് ആരംഭം. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയില്‍ നടന്നു. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. മമ്മൂട്ടി വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രമായതിനാല്‍ തന്നെ ഈ പ്രൊജക്ടിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഒന്‍പതാമത്തെ ചിത്രമാണിത്. ജിംഷി ഖാലിദ് ആണ് ക്യാമറ. നിതീഷ് സഹദേവിനൊപ്പം അനുരാജ് ഒബി കൂടി ചേര്‍ന്നാണ് രചന. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരിക്കും ഇത്.

ജൂലൈ പകുതിക്കു ശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്നാണ് വിവരം. നിലവില്‍ താരം ചെന്നൈയിലാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഉടന്‍ പുറത്തിറക്കിയേക്കും.

മാസ് എന്റര്‍ടെയ്‌നര്‍ ഴോണറാണ് ചിത്രത്തിന്റേത്. ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യമുണ്ടായിരിക്കും. പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ഒന്‍പത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രമായിരിക്കും. ചിത്രത്തില്‍ നായിക കഥാപാത്രമില്ല. കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നത്. രാജമാണിക്യം പോലെ വളരെ വ്യത്യസ്തവും ഹ്യൂമര്‍ ഉള്ള തരത്തിലുമായിരിക്കും മമ്മൂട്ടി കഥാപാത്രത്തിന്റെ സംസാരശൈലി. സിനിമയ്ക്കായി ഒരു 'ഫിക്ഷണല്‍ ലോകം' (സങ്കല്‍പ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും. അഗ്‌നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍.

മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിച്ചു; നിര്‍മാണം മമ്മൂട്ടി കമ്പനി
'എന്തൊരു പരാജിതനാണ്, വെറും കുഴപ്പക്കാരന്‍'; അര്‍ജന്റീന-ഈജിപ്ത് മത്സരത്തിന് പിന്നാലെ മെസിയെ 'തരംതാണ നടന്‍' എന്ന് വിളിച്ച് ഗൗഹര്‍ ഖാന്‍

നിതീഷ് സഹദേവ് ചിത്രത്തിനു ശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യില്‍ മമ്മൂട്ടി അഭിനയിക്കുക. ആസിഫ് അലി, നസ്ലന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം പ്ലാന്‍ ബി മോഷന്‍ പിച്ചേഴ്സിന്റെയും യൂണിവേഴ്സല്‍ സിനിമാസിന്റെയും ബാനറില്‍ ബി.രാകേഷ്, ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Summary

Mammootty's much-awaited film with director Nithish Sahadev has officially commenced with a pooja ceremony held in Kochi. The film is being produced by Mammootty Kampany and marks the production house's ninth project. Expected to be the company's most expensive venture to date, the film features cinematography by Jimshi Khalid, while the screenplay is jointly written by Nithish Sahadev and Anuraj OB. Mammootty is expected to join the shoot after mid-July, following the completion of his current schedule for Dhanush's upcoming film in Chennai. The title poster of the film, directed by Nithish after Falimy, is expected to be unveiled soon.

Madism Digital
madismdigital.com